എഡിറ്റര്‍
എഡിറ്റര്‍
ദുബായില്‍ ഖുര്‍ആന്‍ തീം പാര്‍ക്ക് ഒരുങ്ങുന്നു
എഡിറ്റര്‍
Saturday 22nd June 2013 12:45am

dubai

ദുബൈ: മറ്റൊരു അത്ഭുതവുമായി ദുബായ് വീണ്ടും ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങുന്നു. ഇസ്‌ലാം മത ഗ്രന്ഥമായ ഖുര്‍ആന് മാത്രമായി ഒരു തീം പാര്‍ക്ക് ആരംഭിക്കുകയാണ് ദുബായ്.

അല്‍ഖവാനി ജില്‍ ദുബൈ മുന്‍സിപ്പാലിറ്റിയാണ് ഖുര്‍ആന്‍ തീം പാര്‍ക്ക് ഒരുക്കുന്നത്. ഖുര്‍ആനിലെ ഉള്ളടക്കങ്ങളായിരിക്കും പാര്‍ക്കിന്റെ പ്രത്യേകത. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

Ads By Google

2.7 കോടി ദിര്‍ഹം ചിലവഴിച്ചാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. തിയേറ്റര്‍, കുട്ടികള്‍ക്കായി പാര്‍ക്ക്, കൃത്രിമ തടാകം എന്നിവയും പാര്‍ക്കില്‍ ഉണ്ടായിരിക്കുന്നതാണ്. ഖുര്‍ആനില്‍ പ്രദിപാതിക്കുന്ന മുഴുവന്‍ വസ്തുക്കളും പാര്‍ക്കില്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പാര്‍ക്കിന്റെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. മുഹമ്മദ് നൂര്‍ മഷ്‌റൂമാണ് പദ്ധതിയുടെ ചുമതലക്കാരന്‍. സര്‍ക്കാര്‍ പദ്ധതികളുടെ ഡയറക്ടറാണ് മുഹമ്മദ് നൂര്‍.

ഖുര്‍ആന്‍ തീം പാര്‍ക്കിന് പുറമേ പാശ്ചാത്യ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ മറ്റ് രണ്ട് തീം പാര്‍ക്കുകള്‍ കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് സര്‍ക്കാര്‍.

ലോക പ്രശസ്ത ഗെയിം ആയ ആംഗ്രി ബേര്‍ഡ് തീം പാര്‍ക്ക് നിര്‍മിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

Advertisement