Administrator
Administrator
കണ്ണൂര്‍ വാസുട്ടിക്കും സുവീരനും ദല സ്വീകരണം നല്‍കി
Administrator
Wednesday 28th December 2011 6:47pm

ദുബായ്: പ്രശസ്ത നാടക സംവിധായകനും നടനുമായ കണ്ണൂര്‍ വാസുട്ടിക്കും സുവീരനും ദുബായ് ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ (ദല) സ്വീകരണം നല്‍കി.

കണ്ണൂര്‍ വാസുട്ടിക്കും സുവീരനും ദല ഉപഹാരം നല്‍കി ആദരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി പറഞ്ഞു.

പ്രശസ്ത നാടകകൃത്ത് പി.എം ആന്റണിയുടെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

പി.പി അഷറഫ് സ്വഗതം പറഞ്ഞു. നാരായണന്‍ വെളിയംകോട് അധ്യക്ഷത വഹിച്ചു. മനോഹര്‍ ലാല്‍ നന്ദിയും പറഞ്ഞു.

Malayalam News
Kerala News in English

Advertisement