എഡിറ്റര്‍
എഡിറ്റര്‍
തീവ്രവാദമല്ല ജമ്മുകാശ്മീരിന്റെ പ്രധാനവെല്ലുവിളി നാര്‍കോ ടെററിസം: ഡി.ജി.പി. എസ്. പി. വെയ്ദ്
എഡിറ്റര്‍
Friday 17th November 2017 3:41pm

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ ഇന്ന് നേരിടുന്ന പ്രധാനവെല്ലുവിളി തിവ്രവാദമല്ല മറിച്ച് വര്‍ധിച്ചുവരുന്ന മയക്കുമരുന്നുകളുടെ അമിത ഉപയോഗമാണെന്ന് ഡി.ജി.പി. എസ്. പി. വെയ്ദ്.

ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ 542 കേസുകളിലായി 667 പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ അതിര്‍ത്തി പ്രദേശമായ ഉറിയില്‍ നിന്ന് എകദേശം 70 കിലോയോളം വരുന്ന ഹെറോയിന്‍ കണ്ടെത്തിയിരുന്നു.

മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുകയും അവ ഉപേയോഗിച്ചതിന്റെ പേരിലുമാണ് കേസ് എടുത്തിട്ടുള്ളത്. എല്ലാത്തരത്തിലും മയക്കുമരുന്ന് ഉപയോഗത്തെ തടയുക, അവ പ്രചരിക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി പുര്‍ണ്ണമായി ഇല്ലായ്മ ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇപ്പോള്‍ പൊലീസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. മയക്കുമരുന്ന് ശൃംഖലകള്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.


Dont Miss സര്‍ എന്നും മേം സാബ് എന്നും വിളിക്കരുത്; എന്തുവിളിക്കണമെന്ന് അറിയാതെ കുഴങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മറുപടിയുമായി പ്രതിരോധമന്ത്രി


ഈ മാര്‍ഗ്ഗത്തിലൂടെയാണ് കാശ്മീരിലേക്ക് മയക്കുമരുന്ന് പ്രവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എകദേശം 100 കിലോയോളം വരുന്ന മയക്കുമരുന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തത് ആശങ്കജനകമാണ് എന്ന് അദ്ദേഹം പറഞ്ഞു. ജമ്മുവിലാണ് എറ്റവും കൂടുതല്‍ കേസ്സുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

നിരോധിക്കപ്പെട്ടനിരവധി ഡ്രഗ്ഗ് കളുടെ ലിസ്റ്റും ജമ്മു പൊലീസ് വിഭാഗം പുറത്ത് വിട്ടിട്ടുണ്ട്. സമൂഹത്തിന്റെ കഴിവുകളെയും താത്പര്യങ്ങളെയും ഉടച്ചുവാര്‍ക്കാന്‍ കഴിവുളള മാരക ആയുധങ്ങളാണ് മയക്കുമരുന്ന്. അവയെ ഇല്ലായ്മ ചെയ്യാന്‍ കൂട്ടൂത്തരവാദിത്തമാണ് ആവശ്യം എന്നും അദ്ദേഹം അറിയിച്ചു.

Advertisement