ദൃശ്യത്തിന്റെ വ്യാജപതിപ്പില്‍ പതറി അണിയറപ്രവര്‍ത്തകര്‍; ആമസോണിനോട് ജീത്തു ജോസഫിന് പറയാനുള്ളത്
Malayalam Cinema
ദൃശ്യത്തിന്റെ വ്യാജപതിപ്പില്‍ പതറി അണിയറപ്രവര്‍ത്തകര്‍; ആമസോണിനോട് ജീത്തു ജോസഫിന് പറയാനുള്ളത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th February 2021, 10:13 am

കൊച്ചി: ആമസോണ്‍ പ്രൈമില്‍ ഇന്നലെ രാത്രി പുറത്തിറങ്ങിയ ദൃശ്യം 2 ചോര്‍ന്നത് ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന്‍ ജീത്തൂ ജോസഫ്. ചിത്രം ചോര്‍ന്നതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും ആമസോണ്‍ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷമാണ് ചിത്രം ടെലിഗ്രാമില്‍ വന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയതിന്റെ നിരാശയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും.

അതേസമയം ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായം ഏറെ സന്തോഷിപ്പിക്കുന്നതാണെന്നും ജിത്തു ജോസഫ് പ്രതികരിച്ചു.

നിലവിലെ സാഹചര്യങ്ങള്‍ കൊണ്ടാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പോയത്. തിയേറ്ററിലായിരുന്നെങ്കില്‍ ചിത്രം രണ്ടാഴ്ച നിറഞ്ഞോടും.

പക്ഷേ ഫാമിലികള്‍ തിയേറ്ററുകളിലേക്ക് വരാന്‍ മടിക്കുമെന്നാണ് പല കുടുംബങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ഫീഡ്ബാക്ക്. അതാണ് ഒ.ടി.ടി റീലീസിന് കാരണമായതെന്നും ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം ഒന്നിനേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ക്ലൈമാക്‌സിലെ സസ്‌പെന്‍സ് ഞെട്ടിച്ചുകളഞ്ഞെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Drishyam 2 Leaked jeethu joseph Comment