Administrator
Administrator
ഹോമിയോപ്പതി ഒരു ഗിമ്മിക്കല്ല; ശാസ്ത്രീയചികിത്സാരീതിയാണ്
Administrator
Thursday 15th September 2011 10:03am

sreevals m menon AIHMS

മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് ഒരു പക്ഷെ അവന്റെ ആരോഗ്യത്തെക്കുറിച്ചായിരിക്കും. രോഗം മാറ്റാന്‍ ലോകത്ത് നിരവധി ചികിത്സാ രീതികള്‍ നിലവിലുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് അലോപ്പതി ചികിത്സയാണ്. എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരോപണത്തിന്റെ നിഴലില്‍ കഴിയുന്നതും മോഡേണ്‍ മെഡിസിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അലോപ്പതിയാണ്. മരുന്നു കമ്പനികളും ഡോക്ടര്‍മരും തമ്മിലുള്ള അവിശുദ്ധ ബന്ധം രോഗികളെ വെറും ഉപകരണങ്ങളാക്കി മാറ്റുന്നുവെന്നാണ് അലോപ്പതിക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.

ചികിത്സ രോഗ ലക്ഷണങ്ങള്‍ക്കല്ല, രോഗ കാരണങ്ങള്‍ക്കാണ് വേണ്ടതെന്നത് ആരോഗ്യരംഗത്തെ പൊതുതത്വമാണ്. ഈ തത്വം അട്ടിമറിക്കപ്പെടാതെ സൂക്ഷിക്കുന്നുവെന്നതാണ് ഹോമിയോപ്പതിയുടെ പ്രസക്തി. കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍തോതില്‍ ആളുകള്‍ ഹോമിയോപ്പതിയില്‍ ആകര്‍ഷിക്കപ്പെടുന്നതും അതുകൊണ്ടാണ്. അലോപ്പതിയില്‍ ഡോക്ടറായവര്‍ പോലും അതുപേക്ഷിച്ച് ഹോമിയോ തിരഞ്ഞെടുക്കുന്നതും വേറിട്ടവഴിയിലൂടെ നടക്കുകയെന്ന ലക്ഷ്യത്തോടെയാണ്. വളരെ ചെറിയ കാലയളവിനുള്ളില്‍ ഹോമിയോപ്പതിയില്‍ ശ്രദ്ധേയനായ ഡോ. ശ്രീവത്സ് മേനോന്‍- സ്‌പെഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഹെല്‍ത്ത് എജുക്കേറ്റര്‍, ഗവേഷകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഹോമിയോപ്പതിയില്‍ മികച്ച വിദഗ്ധ ചികിത്സ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ എ.ഐ.എച്ച്.എം.എസ് ഹോമിയോപ്പതി സ്ഥാപിച്ച ഡോ. ശ്രീവത്സ് മേനോന്‍ എ.ഐ.എച്ച്.എം.എസിനെക്കുറിച്ചും ഐ.എച്ച്.എം.എയെക്കുറിച്ചും സംസാരിക്കുന്നു.

വേണ്ടത്ര പ്രചാരമില്ലാതിരുന്ന കാലത്ത് തന്നെ ഹോമിയോപ്പതിയില്‍ എങ്ങിനെയാണ് എത്തിച്ചേര്‍ന്നത്?

എങ്ങിനെയെത്തി എന്ന് ചോദിച്ചാല്‍ കൃത്യമായി ഈ മേഖലയില്‍ താല്‍പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ്. പഠനകാലത്ത് ഉയര്‍ന്ന തലത്തില്‍ പഠിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. സഹപാഠിയായ ഒരു സുഹൃത്ത് ഹോമിയോ രംഗത്തെ തിരഞ്ഞെടുത്തപ്പോഴാണ് ഈ മേഖലയിലേക്ക് എന്റെ ശ്രദ്ധ പതിയുന്നത്. അദ്ദേഹം ഈ മേഖല തിരഞ്ഞെടുത്തു എങ്കില്‍ അതിന് കൃത്യമായ ഒരു ആഴം ഉണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു.

ഹോമിയോപ്പതി തിരഞ്ഞെടുത്തപ്പോള്‍ കുടുംബത്തില്‍ നിന്നും മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നു. എം.ബി.ബി.എസിന് ശ്രമിക്കാതെ ഹോമിയോപ്പതി പഠിക്കാന്‍ പോയതായിരുന്നു എതിര്‍പ്പിനിടയാക്കിയത്. തുടര്‍പഠനത്തിനായി ഞാന്‍ എത്തിപ്പെട്ട ഇന്‍സ്റ്റിറ്റിയൂട്ട് ഈ മേഖലയിലെ വളര്‍ച്ചക്ക് വലിയൊരു മുതല്‍ക്കൂട്ടായി. ഫാദര്‍ മുള്ളര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ ഇന്ത്യയിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാരായിരുന്നു ഞങ്ങള്‍ക്ക് ക്ലാസ്സ് എടുത്തിരുന്നത്. അതില്‍ രസകരമായ വസ്തുത ഇത്തരത്തില്‍ ആരംഭ ക്ലാസുകളില്‍ ഭൂരിഭാഗവും അലോപ്പതിയില്‍ ഉന്നത ബിരുദം നേടി അതുപേക്ഷിച്ച് ഹോമിയോപ്പതിയില്‍ എത്തിയവരായിരുന്നു. ഇതും എന്നെ ഈ മേഖലയില്‍ ഉറച്ചു നില്‍ക്കാന്‍ സഹായിച്ചു.

മോഡേണ്‍ മെഡിസിന്‍ ഇത്രയധികം വികസിച്ച ഈ സമയത്തും വന്‍ തോതില്‍ ആളുകള്‍ ഹോമിയോ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം?

samuel hanimanനമ്മള്‍ മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്. അലോപ്പതിയെ ആണ് നമ്മള്‍ മോഡേണ്‍ മെഡിസിന്‍ എന്ന് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് തെറ്റായ ഒരു പ്രയോഗമാണ്. കാരണം, 600 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അലോപതി ഉണ്ടായത്. ഹോമിയോപ്പതി ഉണ്ടായിട്ട് 220 വര്‍ഷം മാത്രമെ ആയിട്ടുള്ളു. അപ്പോള്‍ മോഡേണ്‍ മെഡിസിന്‍ എന്നാല്‍ ഹോമിയോപ്പതിയാണ്. പക്ഷേ, ഇപ്പോള്‍ അലോപ്പതി ഡോക്ടര്‍മാര്‍ അവരുടെ വിഭാഗത്തെ അലോപ്പതി എന്ന് വിളിക്കാതെ മോഡേണ്‍ മെഡിസിന്‍ എന്നു വിളിക്കുന്നത് ഇതിലെ നൂതനമായ കണ്ടുപിടുത്തങ്ങള്‍ കൊണ്ടാണ്. ഹോമിയോപ്പതിയിലും ഇത്തരം ധാരാളം കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുണ്ട്. ആരോഗ്യത്തിന് ഏറ്റവും ഗുണകരം ഹോമിയോപ്പതിയാണെന്നതില്‍ തര്‍ക്കമില്ല.

യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഉള്ളവര്‍ അല്ല പുതിയ മരുന്നുകള്‍ കണ്ടു പിടിക്കുന്നത്. പ്യുവര്‍ സയന്‍സില്‍ ഉള്ളവരാണ്. അവര്‍ ശരീരത്തെ ഒരു നെറ്റ്‌വര്‍ക്കായി കണക്കാക്കാതെ ഒരു ഭാഗത്തെ മാത്രം പഠിച്ചു മരുന്ന് നല്‍കുന്നു. ഇത് ശരീരത്തിന് വലിയ ദോഷമാണ് ഉണ്ടാക്കുക. അതുകൊണ്ട് തന്നെയാണ് അലോപ്പതിയില്‍ നിന്നും ഡോക്ടര്‍മാര്‍ ഹോമിയോപ്പതിയിലേക്ക് തിരിയാനിടയാക്കിയത്. ഹോമിയോപ്പതിയുടെ നെടുംതൂണുകള്‍ എന്ന് വിളിക്കുന്നവരില്‍ ഒന്‍പതോളം പേര്‍ അലോപ്പതിയില്‍ നിന്നും പിന്മാറി വന്നവരാണ്. യൂറോ-അമേരിക്കന്‍ രാഷ്ട്രങ്ങളിലും മറ്റും ഹോമിയോപതി വിദഗ്ധ ചികിത്സയാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതിന് ഒരു ജനകീയമുഖം ആണുള്ളത്. ചിലവു കുറഞ്ഞ ചികിത്സാരീതി ആയതാവാം ഇതിന് കാരണം.

ഇന്ത്യയില്‍ ഹോമിയോപ്പതിയുടെ ഉത്ഭവം എങ്ങിനെയാണ്?

ഹോമിയോ ഉണ്ടായി ഏകദേശം 20-30 വര്‍ഷം കൊണ്ടു തന്നെ ഹോമിയോ ഇന്ത്യയില്‍ എത്തിയിരുന്നു. ഡോക്ടര്‍ വോണ്‍ മാര്‍ട്ടിന്‍ ഹോയനിങ്ബര്‍ഗര്‍(ജര്‍മനി) എന്ന ഭിഷഗ്വരനാണ് ഹോമിയോ ആദ്യമായി ഇന്ത്യയില്‍ എത്തിച്ചത്. അന്നു ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിലെ മഹാരാജ രഞ്ജിത്ത് സിങിന്റെ ഒരു വിട്ടുമാറാത്ത തൊണ്ട വേദനക്കായിരുന്നു ചികിത്സ. ഡ്യൂല്‍ക്യാമറ 30 ആയിരുന്നു ആ മരുന്ന്. രോഗം പൂര്‍ണ്ണമായി ഭേദപ്പെട്ടു. രാജാവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇന്ത്യയില്‍ ഹോമിയോപ്പതിയുടെ വളര്‍ച്ചക്ക് സഹായകമായി. ഇന്ത്യയില്‍ ഹോമിയോപതിയുടെ പ്രധാന കേന്ദ്രങ്ങള്‍ കൊല്‍ക്കത്തയും കേരളവുമാണ്. ഇവിടെ അലോപ്പതി എന്ന പോലെയാണ് ബംഗാളില്‍ ഹോമിയോപ്പതി. നമ്മള്‍ക്ക് അലോപ്പതി മരുന്നുകളുടെ പേരുകള്‍ അറിയുന്നതു പോലെ കൊല്‍ക്കത്തയിലെ ആളുകള്‍ ഹോമിയോ മരുന്നിന്റെ പേരു പറയും. പലപ്പോഴും രോഗിയില്‍ നിന്നും മറച്ചു പിടിച്ച് മരുന്നെഴുതേണ്ട സാഹചര്യം പോലും എനിക്ക് ഉണ്ടായിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ മിക്ക ഹോമിയോ ഡോക്ടര്‍മാരും പ്രിസ്‌ക്രിപ്ഷന്‍ രോഗിയുടെ കൈയ്യില്‍ കൊടുക്കില്ല. കാരണം നമ്മള്‍ക്കിടയില്‍ സ്വയം ചികിത്സ എന്നത് ഒരു ശീലമാണ്. അതുകൊണ്ട് തന്നെ ഈ മരുന്നുകള്‍ ദുരുപയോഗം ചെയ്യപ്പെടും എന്നുള്ളത് കൊണ്ട് രോഗികള്‍ക്ക് നല്‍കാറില്ല. ഏത് ഹോമിയോപ്പതി മരുന്ന് വേണമെങ്കിലും ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നതും മറ്റൊരു കാരണമാണ്. നിയമപരമായി ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ഡോക്ടര്‍ ബാധ്യസ്ഥനുമാണ്. അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും നല്‍കുക തന്നെ ചെയ്യും. ചെയ്തിരിക്കണം.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തിരിച്ചറിയാന്‍ അലോപ്പതിയാണ് എളുപ്പമെങ്കിലും ചികിത്സയ്ക്ക് നല്ലത് ഹോമിയോപ്പതി ആണ് എന്ന് പറയുന്നു. അത് എത്ര മാത്രം ശരിയാണ്?

അതിന് കുറേ കാരണങ്ങളുണ്ട്. ഇത്തരത്തിലുള്ള ചികിത്സയുടെ വിജയം ക്യാന്‍സറിന്റെ സ്വാഭാവത്തിന് അനുസരിച്ചിരിക്കും. ഹോമിയോപതിക്ക് ചെറിയ പോരായ്മകളുണ്ട്. അതില്‍ പ്രധാനം മെഡിക്കല്‍ എമര്‍ജന്‍സി ഘട്ടത്തിന്റേതാണ്. വളരെ പെട്ടന്നുള്ള ഒരു ഫലം അലോപ്പതിയില്‍ ലഭിക്കും അത്തരം ചികിത്സ ഹോമിയോപതിക്കു സാധ്യമല്ല. അത് ഹോമിയോപതിയുടെ പ്രശ്‌നമല്ല.

ഹോമിയോപതിയില്‍ രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് മരുന്ന് നല്‍കുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സിയില്‍ പോരായ്മ ഉണ്ടാകുന്നത് ഹോമിയോപതിയുടെ പ്രശ്‌നമല്ല. ഇത് സാഹചര്യത്തിന്റെ പ്രശ്‌നമാണ്.

ക്യാന്‍സറിന്റെ വിഷയത്തിലും അതാണ് പ്രശ്‌നം. ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ പലവിധത്തിലുണ്ട്. ചില ബ്ലഡ് ക്യാന്‍സര്‍ നമുക്ക് ചികിത്സിക്കാന്‍ സമയം ലഭിക്കും. അങ്ങിനെ രോഗിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ അലോപ്പതിയില്‍ ക്യാന്‍സര്‍ ബാധിച്ച ഒരു ഭാഗം മുഴുവന്‍ ഇല്ലാതാക്കുകയാണ്. അതിനു ശേഷം ശരീരം സാധാരണ ഗതിയിലാകും എന്നാണ് പറയുന്നത്.

അലോപ്പതി പ്രധാനമായും ആന്റിബയോട്ടിക്കുകളേയാണ് രോഗനിവാരണത്തിന് വേണ്ടി ആശ്രയിക്കുന്നത്. എന്നാല്‍ മരുന്നുകള്‍ക്കനുസരിച്ച് സ്വഭാവം മാറുന്ന ബാക്ടീരിയ ഉണ്ടാകുന്നതോടെ ഇത് അവസാനിക്കും. ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന ബാക്ടീരിയ ഇപ്പോള്‍ തന്നെയുണ്ട്. പല രോഗങ്ങളും ഇപ്പോള്‍ തിരിച്ചുവരുന്നുണ്ട്. അപ്പോഴും ഹോമിയോപതി നിലനില്‍ക്കും.

അടുത്ത പേജില്‍ തുടരുന്നു

Advertisement