പ്രചരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐ.എ.എ.എസ് ചേര്‍ത്തു; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വരണാധികാരിയുടെ നോട്ടീസ്
Kerala News
പ്രചരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐ.എ.എ.എസ് ചേര്‍ത്തു; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വരണാധികാരിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd March 2021, 8:45 pm

പാലക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടീസ്. സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലുള്‍പ്പെടെ പേരിനൊപ്പം ഐ.എ.എ.എസ് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് അയച്ചത്.

അഞ്ചു കൊല്ലം മുമ്പ് പദവിയില്‍ നിന്ന് രാജിവെച്ച സരിന്‍ പോരിനൊപ്പം ഐ.എ.എ.എസ് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണ് എന്നാണ് വരണാധികാരിയുടെ കണ്ടെത്തല്‍. ഒറ്റപ്പാലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് സരിന്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണ വിഭാഗം നിരീക്ഷണ സംഘമാണ് ഇത് കണ്ടെത്തിയത്. പോസ്റ്ററില്‍ നിന്നും ഐ.എ.എ.എസ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ തന്റെ അറിവോടെയല്ല പേരിനൊപ്പം ഐ.എ.എ.എസ് ഉപയോഗിച്ചതെന്നാണ് സരിന്‍ നല്‍കിയ വിശദീകരണം. സരിന്റെ വിശദീകരണം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി സബ്കളക്ടര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dr. P  Sarin gets notice on using IAS with his name