Administrator
Administrator
ഡോ. കെ.കെ രാഹുലന്‍ അന്തരിച്ചു
Administrator
Monday 13th June 2011 11:34pm

Dr. kk rahulanകോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് ഡോ. കെ.കെ രാഹുലന്‍ 81 അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വൈകീട്ടോടെയായിരുന്നു അന്ത്യം. തൃശൂര്‍ ജില്ലയിലെ എടമുട്ടമാണ്  രാഹുലന്റെ സ്വദേശം.

സാമൂഹ്യസാംസ്‌കാരിക രംഗത്ത് ശ്രദ്ധേയനായ അദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുട്ടുണ്ട്. കൂടാതെ മദ്യവിരുദ്ധ സമിതി പ്രവര്‍ത്തനങ്ങളിലും മറ്റ് സാംസ്‌കാരിക പരിപാടികളിലും സജീവമായി രാഹുലന്‍ പ്രവര്‍ത്തിച്ചിരുന്നു. ശാരീരിക അവശതകളുടെ ഭാഗമായി കുറച്ചുനാളായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

Advertisement