എഡിറ്റര്‍
എഡിറ്റര്‍
മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ എസ് ബലരാമന്‍ അന്തരിച്ചു
എഡിറ്റര്‍
Monday 17th June 2013 6:53pm

dr-s-balaraman

കൊല്ലം: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. എസ് ബലരാമന്‍ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
Ads By Google

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ബലരാമന്‍.
എ.ടി.എമ്മിലേക്ക്  പണമെടുക്കാന്‍ വന്ന സമയത്ത്  ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നഴ്‌സ്മാര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച്,  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഡോ.ബലരാമന്‍ അധ്യക്ഷനായിരുന്ന കമ്മീഷന്‍ സര്‍ക്കാരിന്  സമര്‍പ്പിച്ചിരുന്നു.  നഴ്‌സ്മാരുടെ പ്രശ്‌നങ്ങള്‍ക്ക് പുറമേ നിരവധി മാനുഷിക പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷനില്‍ അംഗമായിരുന്നു ബലരാമന്‍.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലറായും,  കൊല്ലം എസ്.എന്‍ കോളോജില്‍ പ്രൊഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Advertisement