എഡിറ്റര്‍
എഡിറ്റര്‍
കറുപ്പിനെ അപമാനിച്ച് ഡോവ് പരസ്യം; വിവാദങ്ങള്‍ക്കൊടുവില്‍ മാപ്പ് പറഞ്ഞു
എഡിറ്റര്‍
Tuesday 10th October 2017 3:02pm

 

വാഷിങ്ടണ്‍: കറുപ്പ് നിറത്തെ അപമാനിക്കുന്ന തരത്തില്‍ പരസ്യം നല്‍കി വിവാദത്തിലായ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഡോവ് മാപ്പ് പറഞ്ഞു. ഉല്‍പന്നം വിറ്റഴിക്കാന്‍ വംശീയതയെ കൂട്ടുപിടിച്ച് വിവാദത്തിലായതിനെത്തുടര്‍ന്നാണ് അന്താരാഷ്ട്ര കമ്പനിയായ ഡോവ് പരസ്യമായി മാപ്പ് രേഖപ്പെടുത്തിയത്.


Also Read: മണിരത്‌നം ചിത്രത്തില്‍ ഫഹദെത്തും; കൂടെ തെന്നിന്ത്യയിലെ യുവരാജാക്കന്മാരും


കറുപ്പ് നിറത്തെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള തങ്ങളുടെ പുതിയ പരസ്യം വഴിയാണ് ഡോവ് അന്തര്‍ദേശീയ തലത്തില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ‘കറുപ്പ് നിറത്തെ വെളുപ്പിക്കാന്‍ എന്ന ലേബലില്‍ ഡോവിന്റെ പുതിയ ലോഷന്‍ സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെടുത്തുകയായിരുന്ന കമ്പനി. ജിഫ് ഇമേജായി നല്‍കിയ പരസ്യത്തെ വിമര്‍ശിച്ച് വൈകാതെ സോഷ്യല്‍മീഡിയ രംഗത്തെത്തുകയും ചെയ്തു.

കറുത്ത നിറമുള്ള യുവതി ഇരുണ്ട നിറത്തിലുള്ള ടീഷര്‍ട്ട് ഊരിമാറ്റുമ്പോള്‍ വെളുത്ത ടീഷര്‍ട്ട് അണിഞ്ഞ വെളുത്ത യുവതിയായി മാറുന്നതായിരുന്നു ഡോവിന്റെ പരസ്യം. കറുത്ത നിറത്തെ ആക്ഷേപിച്ചുകൊണ്ടുള്ള ഡോവിന്റെ ഈ വംശീയ അധിക്ഷേപ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയലൂടെ നിരവധി പേരാണ് പ്രതികരിച്ചത്.

പോസ്റ്റ് വിവാദമായ സാഹചര്യത്തില്‍ ഡോവ് ഇത് പിന്‍വലിച്ചെങ്കിലും അമേരിക്കന്‍ മേക്കപ് ആര്‍ട്ടിസ്റ്റായ നവോമി ബ്ലാക്ക് പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ കൂടുതല്‍പ്പേര്‍ പരസ്യത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.


Dont Miss: അണ്ടര്‍ 17 ലോകകപ്പ്; കാണികളുടെ എണ്ണത്തില്‍ കൊച്ചി ഏറ്റവും പുറകില്ലെന്ന് റിപ്പോര്‍ട്ടുകള്‍; ഐ.എസ്.എല്ലിലെ റെക്കോര്‍ഡുകള്‍ തിരിഞ്ഞു കുത്തുന്നു


‘തൊലിനിറത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അമേരിക്കന്‍ ജനത ആളുകളെ വിലയിരുത്തുന്നതെന്നും രാജ്യം സൗന്ദര്യമായി കാണുന്നതെന്തിനെയാണെന്ന് അതില്‍ അടങ്ങിയിരിക്കുന്നുവെന്നും’ പറഞ്ഞായിരുന്നു നവോമി ചിത്രം ഷെയര്‍ ചെയ്തത്.

ഇതോടെ തങ്ങള്‍ ആരെയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് സ്ത്രീകളുടെ തൊലിനിറത്തെക്കുറിച്ചുള്ള തെറ്റായ ധാരണയുണ്ടാക്കാനിടയായതില്‍ ഖേദിക്കുന്നെന്നും ഡോവ് ട്വീറ്റ് ചെയ്യുകയായിരുന്നു.

Advertisement