'ചരിത്രത്തെയും പാരമ്പര്യത്തേയും ആദരിക്കൂ' നെഹ്‌റു സ്മാരകത്തില്‍ മാറ്റം വരുത്താനുള്ള മോദി സര്‍ക്കാര്‍ പദ്ധതിക്കെതിരെ് മന്‍മോഹന്‍ സിങ്
National Politics
'ചരിത്രത്തെയും പാരമ്പര്യത്തേയും ആദരിക്കൂ' നെഹ്‌റു സ്മാരകത്തില്‍ മാറ്റം വരുത്താനുള്ള മോദി സര്‍ക്കാര്‍ പദ്ധതിക്കെതിരെ് മന്‍മോഹന്‍ സിങ്
ന്യൂസ് ഡെസ്‌ക്
Monday, 27th August 2018, 10:28 am

 

ന്യൂദല്‍ഹി:തീന്‍ മൂര്‍ത്തി കോംപ്ലക്‌സിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിനും ലൈബ്രറിക്കും മാറ്റം കൊണ്ടുവരാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോദിക്ക് എഴുതിയ കത്തിലൂടെയാണ് സര്‍ക്കാര്‍ നീക്കത്തിനെതിരായ തന്റെ വിയോജിപ്പ് മന്‍മോഹന്‍ സിങ് രേഖപ്പെടുത്തുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിന്റേതു മാത്രമല്ല രാജ്യത്തിന്റെ മുഴുവനുമാണെന്ന് പറഞ്ഞാണ് തീന്‍ മൂര്‍ത്തി കോംപ്ലക്‌സ് വരുത്താതെ നിലനില്‍ത്തണമെന്ന് മന്‍മോഹന്‍ സിങ് ആവശ്യപ്പെടുന്നത്.

“വാജ്‌പേയിയുടെ ആറുവര്‍ഷത്തെ ഭരണകാലയളവില്‍ തീന്‍മൂര്‍ത്തി കോംപ്ലെക്‌സിന് മാറ്റംവരുത്താനുള്ള ഒരു ശ്രമവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ സര്‍ക്കാറിന്റെ അജണ്ടയാണ് അതെന്ന് തോന്നുന്നു” എന്നാണ് മന്‍മോഹന്‍ സിങ് കത്തില്‍ പറയുന്നത്.

Also Read:ചില ഭരണാധികാരികള്‍ ജനങ്ങളെ യാചകരാക്കും, എളുപ്പമുള്ളതും കഠിനമാക്കും; മോദിക്ക് പരോക്ഷ വിമര്‍ശനവുമായി യു.എ.ഇ പ്രധാനമന്ത്രി

നെഹ്‌റുവിന്റെ സ്ഥാനത്തെയും അദ്ദേഹത്തിന്റെ സംഭാവനകളെയും മായ്ക്കാന്‍ ഒരുതരത്തിലുള്ള പുനപരിശോധനയ്ക്കും കഴിയില്ലെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

1964ല്‍ നെഹ്‌റു മരണപ്പെട്ടപ്പോള്‍ വാജ്‌പേയി അദ്ദേഹത്തെ പ്രശംസിച്ച സംസാരിച്ചകാര്യമെങ്കിലും മോദി പരിഗണിക്കണമെന്ന് മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. ” നമുക്ക് ഈ വികാരം മാനിച്ച് തീന്‍മൂര്‍ത്തി കോംപ്ലെക്‌സും സ്മാരകവും ഇപ്പോഴുള്ളതുപോലെ നിലനിര്‍ത്താം. ഇതുവഴി നമ്മള്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ആദരിക്കാം” എന്നും അദ്ദേഹം പറഞ്ഞു.

Must Read:ഗൗരിലങ്കേഷ് ധബോല്‍ക്കര്‍ വധങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘം; പ്രതികള്‍ പരസ്പരം ആയുധങ്ങള്‍ കൈമാറി

തീന്‍മൂര്‍ത്തി കോംപ്ലെക്‌സില്‍ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും വേണ്ടി മ്യൂസിയം ഉണ്ടാക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ കത്ത്.