എഡിറ്റര്‍
എഡിറ്റര്‍
‘ട്രംപ് ഭരണത്തിന്റെ പണി ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും’; പെപ്പ് ലൈന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ ഇരുമ്പ് വേണ്ടെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍
എഡിറ്റര്‍
Friday 31st March 2017 7:20pm

 

വാഷിങ്ടണ്‍: രാജ്യത്തെ പൈപ്പ് ലൈന്‍ നിര്‍മ്മാണ പദ്ധതിക്ക് ഇന്ത്യന്‍ നിര്‍മ്മിത പൈപ്പുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സെനറ്റര്‍മാര്‍. അന്യായമായാണ് ഇന്ത്യ രാജ്യത്തെ വിപണിയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സെനറ്റര്‍മാര്‍ പ്രസിഡന്റിനോട് ഇന്ത്യയില്‍ നിന്നുള്ള ഇരുമ്പ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടത്.


Also read ജേക്കബ് തോമസിനെ സര്‍ക്കാര്‍  മാറ്റി; വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക്


കീസ്റ്റോണ്‍ എക്‌സ്.എല്‍ പൈപ്പ്ലൈനിന്റെ നിര്‍മാണം നടത്തുന്ന കനേഡിയന്‍ കമ്പനിയെ ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുള്ള ഇരുമ്പ് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് കാട്ടി സെനറ്റര്‍മാര്‍ പ്രസിഡന്റിന് മെമ്മോറാണ്ടവും നല്‍കി.

പുതിയ പൈപ്പ്ലൈന്‍ നിര്‍മാണ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ ഇതുമായ് ബന്ധപ്പെട്ട ജോലികള്‍ അമേരിക്കക്കാര്‍ക്ക് തന്നെ ലഭ്യമാകണമെന്നും സെനറ്റര്‍മാര്‍ നല്‍കിയ മെമ്മോറാണ്ടത്തില്‍ പറയുന്ന. അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയും ഇറ്റലിയും നിയമവിരുദ്ധമായാണ് ഇടപെടുന്നതെന്നും അമേരിക്കന്‍ നിര്‍മ്മിത ഇരുമ്പുകള്‍ തന്നെ രാജ്യത്തെ പദ്ധതികള്‍ക്കായി ഉപയോഗിക്കണമെന്നും സെനറ്റര്‍മാര്‍ പറയുന്നു.

കാനഡയില്‍നിന്ന് ടെക്സാസിലേയ്ക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതിനാണ് പൈപ്പ്ലൈന്‍ നിര്‍മ്മിക്കാന്‍ അമേരിക്ക തയ്യാറാിരിക്കുന്നത്. പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. പാരിസ്ഥിക പ്രശ്‌നങ്ങളുയര്‍ത്തി സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്.

Advertisement