'ഇന്നസെന്റിന് വോട്ട് ചെയ്യില്ല, കാണാൻ വന്നിട്ട് കാര്യമില്ല': എൻ.എസ്.എസ്
kERALA NEWS
'ഇന്നസെന്റിന് വോട്ട് ചെയ്യില്ല, കാണാൻ വന്നിട്ട് കാര്യമില്ല': എൻ.എസ്.എസ്
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 8:55 am

കൊച്ചി: ചാലക്കുടിയിലെ സി.പി.ഐ.എം. സ്‌ഥാനാര്‍ത്ഥിയായ ഇന്നസെന്റിന് എന്‍.എസ്‌.എസ്‌. വോട്ടുചെയ്യില്ലെന്ന് മുകുന്ദപുരം താലൂക്ക്‌ യൂണിയന്‍. ഇന്നസെന്റ് എൻ.എസ്.എസ്. നേതൃത്വത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞശേഷം സന്ദര്‍ശിക്കാന്‍ വന്നിട്ടു കാര്യമില്ലെന്ന് താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ ഡി. ശങ്കരന്‍കുട്ടി പറഞ്ഞു.

Also Read ഐ.പി.എല്ലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി

എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച ശേഷം എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തു ചെന്നു വോട്ട് തേടില്ലെന്ന്‌ ഇന്നസെന്റ്‌ പറഞ്ഞിരുന്നു. അതേസമയം, എൻ.എസ്.എസിന്റെ പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

Also Read ന്യൂസിലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; യു.എ.ഇയില്‍ പ്രവാസിയെ ജോലിയില്‍ നിന്ന് പുറത്താക്കി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമദൂരം എന്നതാണ്‌ തങ്ങളുടെ നയമെന്നു എൻ.എസ്.എസിന്റെ താലൂക്ക്‌ യൂണിയന്‍ പറഞ്ഞു. എന്നാൽ, ചില അംഗങ്ങള്‍ക്കു രാഷ്‌ട്രീയചുമതല ഉണ്ടാകുമെന്നും യൂണിയൻ പറയുന്നു. അംഗങ്ങള്‍ക്കു ഇതിനെ കുറിച്ചു നല്ല ബോധ്യമുണ്ടെന്നും എന്‍.എസ്‌.എസ്‌. നേതൃത്വത്തെ തള്ളിപ്പറയുന്ന ഇന്നസെന്റിനെ അംഗീകരിക്കുന്ന കീഴ്‌വഴക്കം തങ്ങള്‍ക്കില്ലെന്നും യൂണിയൻ പ്രസിഡന്റ് വ്യക്‌തമാക്കി.