സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി രാജ്യസഭയിലേക്ക്? അമിത് ഷാ യുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗാളില്‍ പുതിയ നീക്കങ്ങള്‍ ഇങ്ങനെ
national news
സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി രാജ്യസഭയിലേക്ക്? അമിത് ഷാ യുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗാളില്‍ പുതിയ നീക്കങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2022, 8:17 am

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയുടെ നോമിനിയായി ഡോണ രാജ്യസഭയിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സൗരവ് ഗാംഗുലി അത്താഴവിരുന്ന് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു.

സൗരവിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഡോണ പ്രതികരണം നടത്തുകയും ചെയ്തിരുന്നു.’സൗരവ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം, എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിയാല്‍ ജനങ്ങളുടെ ക്ഷേമത്തിനായി നന്നായി പ്രവര്‍ത്തിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയും,’ എന്നാണ് ഡോണ പറഞ്ഞത്.

എന്നാല്‍, ഗാംഗുലി തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചനകളൊന്നും തന്നില്ല. അമിത് ഷായെ അത്താഴത്തിന് വിളിച്ചത് സൗഹൃദത്തിന്റെ പേരിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ബംഗാളില്‍ പാര്‍ട്ടിക്ക് അടിത്തറ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി നടത്തുന്നുണ്ട്. അമിത് ഷായാണ് തന്ത്രങ്ങള്‍ മെനയുന്നത്. എന്നാല്‍ ഇതുവരെ ബംഗാള്‍ ബി.ജെ.പിക്ക് ഒരുപിടിവള്ളി കിട്ടിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വിയായിരുന്നു.

Content Highlights: Dona Ganguly To Get Rajya Sabha Nomination