ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും ഇനി സി.പി.ഐ.എമ്മില്‍ അച്ചടക്ക ലംഘനം; ഭരണഘടനാ ഭേദഗതിക്കൊരുങ്ങി പാര്‍ട്ടി
Kerala News
ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും ഇനി സി.പി.ഐ.എമ്മില്‍ അച്ചടക്ക ലംഘനം; ഭരണഘടനാ ഭേദഗതിക്കൊരുങ്ങി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th February 2022, 9:58 am

തിരുവനന്തപുരം: ഭരണഘടനാ ഭേദഗതിക്കൊരുങ്ങി സി.പി.ഐ.എം. ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്ക ലംഘനമായി രേഖപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം.

അച്ചടക്ക ലംഘനത്തിനൊപ്പം ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും എഴുതി ചേര്‍ക്കും. മുന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

പാര്‍ട്ടിയുടെ അച്ചടക്ക ലംഘനം പരിഗണിക്കുന്ന സ്ഥലത്ത് എന്തെല്ലാം പുതുതായി എഴുതിചേര്‍ക്കണം എന്നുള്ള കാര്യത്തില്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സി.പി.ഐ.എം അച്ചടക്ക ലംഘനത്തെ കുറിച്ച് 19ാം വകുപ്പിലാണ് പറയുന്നത്. ഇതിലാണ് പുതിയ നിര്‍ദേശങ്ങള്‍ എഴുതിചേര്‍ക്കാന്‍ തീരുമാനിച്ചത്.

രണ്ടാമത്തെ ഭരണഘടന ഭേദഗതിയായി പ്രായപരിധിയും അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും വേണ്ട പ്രായപരിധി നിശ്ചയിച്ചതിന് ശേഷമായിരിക്കും ഭേദഗതിയുണ്ടാവുക.


Content Highlights: Domestic violence and sexual harassment are no longer in the CPIM Disciplinary violation