എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ അഞ്ച് ശതമാനം ഇടിവ്
എഡിറ്റര്‍
Wednesday 10th October 2012 12:03pm

ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ ഇടിവ്. 5.36 ശതമാനം ഇടിവാണ് കഴിഞ്ഞമാസം ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 1,66,464 യൂണിറ്റായിരുന്നു വില്‍പ്പന. ഈ വര്‍ഷം ഇത് 1,57,536 യൂണിറ്റായി കുറഞ്ഞു.

Ads By Google

ടൂ വീലര്‍ വിപണിയിലും ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 12,27,662 യൂണിറ്റായിരുന്ന വില്‍പ്പന ഈ വര്‍ഷം സെപ്റ്റംബറില്‍ 10,69,069 യൂണിറ്റായി കുറഞ്ഞു.

രാജ്യത്തെ മൊത്തം വാഹന വിപണിയില്‍ 70,683 യൂണിറ്റില്‍ നിന്നും 70,658 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്.

ദി സൗസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേര്‍സ് (എസ്.ഐ.എ.എം) ആണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ 15,65,757 യൂണിറ്റായിരുന്ന വാഹന വിപണി ഈ വര്‍ഷം 14,18,134 യൂണിറ്റായി കുറഞ്ഞു. ഏകദേശം 9.43 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Advertisement