എഡിറ്റര്‍
എഡിറ്റര്‍
സായാഹ്ന ഒ.പിയോട് സഹകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍
എഡിറ്റര്‍
Thursday 6th June 2013 7:40pm

docters-strike..

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ സായാഹ്ന ഒ.പി ഏര്‍പ്പെടുത്തിയ നടപടിയോട് സഹകരിക്കില്ലെന്ന്  കെ.ജി.എം.സി.ടി.എ.

ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ഇക്കാര്യമറിയിച്ചത്.

Ads By Google

എന്നാല്‍ സംസ്ഥാനത്ത് പനിയും, പകര്‍ച്ച വ്യാധികളും പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കേളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രക്ടീസ് അനുവദിക്കില്ലെന്ന്  ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ പ്രക്ടീസ് നടത്തണമെന്ന ഡോക്ടര്‍മാരുടെ ആവശ്യത്തിന് മറുപടിയായിട്ടാണ് ആരോഗ്യമന്ത്രി ഈ വിവരം ഡോക്ടര്‍മാരെ അറിയിച്ചത്.

പനിചികിത്സയ്ക്കായി രണ്ടു ദിവസത്തിനകം മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും സായാഹ്ന ഒ.പി ആരംഭിക്കാന്‍ ബുധനാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ രാവിലെ ഒമ്പത് മുതല്‍ മൂന്നുവരെയാണ് ഒ.പി. സമയം. ഇത് രാവിലെ എട്ട് മുതല്‍ രണ്ടുവരെയും വൈകീട്ട് നാലുമുതല്‍ രാത്രി എട്ടുവരെയും ദീര്‍ഘിപ്പിക്കാനും നേരത്തെ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു.

ഗവണ്‍മെന്റ്  ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് പുറമേ വീട്ടിലെത്തുന്ന രോഗികളെ കൂടി ചികിത്സിക്കാന്‍ അനുമതി നല്‍കണമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ നേരത്തെ അനുമതി നല്‍കിയത്.

ഡെങ്കിപ്പനിയും, പകര്‍ച്ച പനിയുമായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ മരണപ്പെട്ടത്. കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉടനെ നടത്തിയില്ലെങ്കില്‍ പനി ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കാനിടയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement