എഡിറ്റര്‍
എഡിറ്റര്‍
നിലപാട് മാറ്റി : സായാഹ്ന ഒ.പിയ്ക്ക് തയ്യാറെന്ന് ഡോക്ടര്‍മാര്‍
എഡിറ്റര്‍
Friday 7th June 2013 11:18am

doctors

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ സായാഹ്ന ഒ.പി ഏര്‍പ്പെടുത്താനുള്ള നടപടിയോട് സഹകരിക്കുമെന്ന് കെ.ജി.എം.സി.ടി.എ വ്യക്തമാക്കി.

പകര്‍ച്ചപ്പനി തുടരുന്ന സാഹചര്യത്തില്‍ പൊതുജനസേവനം എന്ന കടമ പരിഗണിച്ചാണ് സായാഹ്ന ഒ.പിയ്ക്ക് തയ്യാറാവുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Ads By Google

സായാഹ്ന ഒ.പിയോട് സഹകരിക്കില്ലെന്ന് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കെ.ജി.എം.സി.ടി.എ വ്യക്തമാക്കിയിരുന്നു.

പനി പടരുന്ന സാഹചര്യത്തിലാണ് സായാഹ്ന ഒപിയെന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇതുകൊണ്ട് കാര്യമായ ഗുണമുണ്ട്കില്ലെന്ന നിലപാടാണ് കെ.ജി.എം.സി.ടി.എ സ്വീകരിച്ചത്.

സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിക്കാത്തതും ഡോക്ടര്‍മാരുടെ നിസഹകരണത്തിനു കാരണമായി.

പനിമൂലം നിരവധി ആളുകളാണ് വിവിധ ജില്ലകളിലെ മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കുന്നത്. രോഗികളെക്കൊണ്ട് പല ആശുപത്രികളും തിങ്ങി നിറഞ്ഞിരിക്കുകയാണ്.

Advertisement