എഡിറ്റര്‍
എഡിറ്റര്‍
പെന്‍ഷന്‍ പ്രായ വര്‍ധനവ്; ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒരുങ്ങി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍
എഡിറ്റര്‍
Thursday 16th November 2017 8:59pm

തൃശ്ശൂര്‍: ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായവര്‍ധനവില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കേരള മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നു. പുതിയ നിയമനങ്ങള്‍, ബോണ്ട് വിഷയം എന്നിങ്ങനെ യുവ ഡോക്ടര്‍മാരെ ബാധിക്കുന്ന വിഷയങ്ങള്‍ എല്ലാം ഒറ്റക്കെട്ടായി നേരിടുന്നതിനായാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത്.

എം.ബി.ബി.എസ്, ഹൗസ് സര്‍ജന്റ്സ് വിദ്യാര്‍ത്ഥികള്‍, ബിരുദാനന്തര ബിരുദ ദാരികള്‍, പി.എസ്.സി ലിസ്റ്റിലുള്ളവര്‍, യുവ ഡോക്ടര്‍മാര്‍ തുടങ്ങി മെഡിക്കല്‍ രംഗത്തെ മുഴുവന്‍ ആളുകളേയും ക്ഷണിച്ചാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതെന്ന് പി.ജി അസോസ്സിയേഷന്‍ സംസ്ഥാന സെക്രട്ടറി യു.ആര്‍. രാഹുല്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഓരോ വര്‍ഷവും നിരവധി വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. നിരവധി യുവ ഡോക്ടര്‍മാര്‍ തൊഴിലന്ന്യേഷകരായുണ്ട്. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍പ്രായ വര്‍ധനവ് എന്ന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കുവാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.


Also Read: കൊല്‍ക്കത്തയെ വീഴ്ത്താന്‍ റെനെയിച്ചായന്റെ ‘സര്‍പ്രൈസ്’; ബ്ലാസ്റ്റേഴ്‌സ് പഴയ ബ്ലാസ്റ്റേഴ്‌സ് അല്ലെന്നും പരിശീലകന്‍


പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ജനങ്ങള്‍ക്ക് കൂടുതല്‍ കാലം ലഭ്യമാക്കുക, നിലവിലെ പി.ജി അംഗീകാര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, തുടങ്ങിയ വാദങ്ങളുയര്‍ത്തിയാണ് മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടേയും ഡോക്ടര്‍മാരുടേയും പെന്‍ഷന്‍ പ്രായം 60 വയസില്‍ നിന്നും 62 ലേക്കും സംസ്ഥാന ആരോഗ്യ സര്‍വീസിലെ പെന്‍ഷന്‍പ്രായം 56 ല്‍ നിന്നും 60 ലേക്കും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ മെഡിക്കോസ് സര്‍ക്കാരിന്റെ ഈ നീക്കത്തെ ശക്തമായി എതിര്‍ത്ത രംഗത്ത് വന്നിരുന്നു.

Advertisement