Administrator
Administrator
ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു
Administrator
Thursday 28th July 2011 2:45pm

doctors-strikeതിരുവനന്തപുരം: ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ഡോക്ടര്‍മാര്‍ക്ക് 76 ശതമാനം സ്‌പെഷ്യല്‍ അലവന്‍സ് മുന്‍കൂര്‍ പ്രാബല്യത്തോടെ നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായി അടൂര്‍ പ്രകാശ് പറഞ്ഞു.

സ്‌പെഷ്യല്‍ അലവന്‍സിന് 2009 ജുലൈ ഒന്നു മുതല്‍ പ്രാബല്യമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സമരവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കും. ഡ്യൂട്ടിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാറുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചതായി കെ.ജി.എം.ഒ.എ ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഡോക്ടര്‍മാര്‍ക്കുള്ള രണ്ട് വര്‍ഷത്തെ ഡി.എ കുടിശ്ശിക വേണ്ടെന്ന് വെച്ചിട്ടുണ്ട്. സ്‌പെഷ്യാലിറ്റി കേഡര്‍ പ്രകാരമുള്ള അലവന്‍സ് ചോദിച്ചെങ്കിലും അത് നല്‍കിയിട്ടില്ല. ജനറല്‍ കാറ്റഗറിയിലുള്ള 60 ശതമാനം ഡോക്ടര്‍മാരെ ആനുകൂല്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യവും പൊതുജനാരോഗ്യ സംരക്ഷണവും മാനിച്ച് സമരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് അവര്‍ വ്യക്തമാക്കി.

Advertisement