ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പക; യു.പിയില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
India
ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പക; യു.പിയില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st January 2022, 8:51 am

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറില്‍ നിന്നും കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം കണ്ടത്തി. രണ്ട് ദിവസമായി എട്ടുവയസുകാരനെ കാണാനില്ലായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ പിതാവായ ഡോക്ടറുടെ മുന്‍ജോലിക്കാരായ നിജം, ഷാഹിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചതാരി പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയിരുന്നു. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ പഴയ ജോലിക്കാരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

നേരത്തെ ഡോക്ടറിനൊപ്പം കമ്പൗണ്ടര്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതികള്‍. എന്നാല്‍ ജോലിയിലെ പിഴവ് മൂലം ഡോക്ടര്‍ ഇവരെ പിരിച്ചുവിട്ടു. ഇതിലുള്ള വിരോധം മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

ചിത്രം കടപ്പാട്: എന്‍.ഡി.ടി.വി


Content Highlight: doctors-8-year-old-son-kidnapped-killed-by-his-ex-employees-in-bulandshahr-up-cops