മാരക മയക്കുമരുന്നുമായി തൃശൂരില്‍ ഡോക്ടര്‍ പിടിയില്‍
Kerala News
മാരക മയക്കുമരുന്നുമായി തൃശൂരില്‍ ഡോക്ടര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th January 2022, 10:19 am

തൃശൂര്‍: മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ അഖില്‍ മുഹമ്മദ് ഹുസൈന്‍ ആണ് എം.ഡി.എം.എയുള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകളുമായി പിടിയിലായത്.

മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി ഇയാള്‍ പിടിയിലായത്.

ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം.

ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായ അഖില്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 15 ഓളം ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.