എഡിറ്റര്‍
എഡിറ്റര്‍
നിങ്ങള്‍ പാക്കിസ്ഥാന്റെ ആളാണോ; ഭാരത് മാതാ കി ജയ് വിളിക്കാത്ത മാധ്യമപ്രവര്‍ത്തകന് നേരെ പൊട്ടിത്തെറിച്ച് ബി.ജെ.പി മന്ത്രി
എഡിറ്റര്‍
Wednesday 9th August 2017 1:08pm

പാറ്റ്‌ന: ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ വിസ്സമ്മതിച്ച മാധ്യമപ്രവര്‍ത്തകന് നേരെ പൊട്ടിത്തെറിച്ച് ബീഹാര്‍ ബി.ജെ.പി മന്ത്രി വിനോദ് കുമാര്‍ സിങ്. ബി.ജെ.പി സംഘടിപ്പിച്ച ഒരു ചടങ്ങിനിടെയായിരുന്നു സംഭവം.

പരിപാടിയ്ക്കിടെ എല്ലാവരോടും കൈ ഉയര്‍ത്തി ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എല്ലാവരും ഇത് വിളിക്കുന്നതിനിടെ ചിലര്‍ മുദ്രാവാക്യം വിളിക്കാതെ ഇരിക്കുന്നത് കണ്ടതായിരുന്നു മന്ത്രിയെ പ്രകോപിപ്പിച്ചത്.


Dont Miss ഡി സിനിമാസ് പൂട്ടിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നഗരസഭയുടെ നടപടി നിയമവിരുദ്ധം


എന്തുകൊണ്ടാണ് നിങ്ങള്‍ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ മടിക്കുന്നതെന്ന് മന്ത്രി മൈക്കിലൂടെ ചോദിക്കുകയായിരുന്നു. ആദ്യം ഭാരതമാതയുടെ മക്കളായ ശേഷമാണ് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരായത് എന്നും തനിക്കൊപ്പം ഉച്ചത്തില്‍ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറാകാത്ത നിങ്ങള്‍ പാക്കിസ്ഥാന്റെ പിന്തുണക്കാരാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞുവെച്ചു.

എന്നാല്‍ മന്ത്രിയുടെ ഈ പ്രസ്താവനയെ ചടങ്ങിലെത്തിയ മറ്റാരും ചോദ്യം ചെയ്യാനും തയ്യാറായില്ല. ഇതേ ചടങ്ങിനിടെ തന്നെയായിരുന്നു പള്ളിയില്‍ നിന്നും ബാങ്ക് വിളി മാറ്റി പകരം ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് ബീഹാര്‍ ബി.ജെ.പി പ്രസിഡന്റ് നിത്യാനന്ദ് റായ് അഭിപ്രായപ്പെട്ടത്.

പള്ളിയില്‍ നിന്നും ഉയരേണ്ടത് ഭാരത് മാതാ വിളിയാണെന്നും അല്ലാതെ ബാങ്ക് വിളിയല്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ സംഗതി വിവാദമായതോടെ താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന പ്രസ്താവനയുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

Advertisement