എടപ്പാടി പളനിസ്വാമിയ്ക്ക് സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന് ഡി.എം.കെ നേതാവ് എ.രാജ
Tamil Nadu Election 2021
എടപ്പാടി പളനിസ്വാമിയ്ക്ക് സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന് ഡി.എം.കെ നേതാവ് എ.രാജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th March 2021, 10:29 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്ക് എം.കെ സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന് ഡി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ.രാജ. ഒരു തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ശര്‍ക്കര മാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്ന പളനിസ്വാമിയെ എങ്ങനെ സ്റ്റാലിനുമായി താരതമ്യപ്പെടുത്താന്‍ കഴിയും? സ്റ്റാലിന്റെ ചെരുപ്പിന്റെ വില നിങ്ങളെക്കാള്‍ ഒരു രൂപ കൂടുതലായിരിക്കും. സ്റ്റാലിനോട് ഏറ്റുമുട്ടാനുള്ള ധൈര്യം പളനിസ്വാമിയ്ക്കുണ്ടോ?’ രാജ ചോദിച്ചു.

സ്റ്റാലിനെ പിടിച്ചുകെട്ടുമെന്നാണ് പളനിസ്വാമി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നെഹ്റുവിനും ഇന്ദിര ഗാന്ധിക്കും മോദിക്കും പോലും ഇല്ലാത്ത ധൈര്യമാണ് പളനിസ്വാമിയ്ക്ക്. അദ്ദേഹം അത് കാണിക്കാന്‍ കാരണം അഴിമതിയിലുടെ താന്‍ സമ്പാദിച്ച പണവും തന്റെ പാര്‍ട്ടിയും സംരക്ഷിക്കുമെന്ന ധൈര്യവുമാണ്’, രാജ പറഞ്ഞു.

അതേസമയം, താന്‍ നിര്‍ധന കര്‍ഷക കുടുംബത്തില്‍ നിന്നു വന്നയാളായതുകൊണ്ടാണ് ഡി.എം.കെ നേതാവിന്റെ വിമര്‍ശനമെന്ന് പളനിസ്വാമി പറയുന്നു. അദൃശ്യമായ വായുവില്‍ നിന്നുപോലും അഴിമതി നടത്തുന്നവരാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് 2ജി സ്പെക്ട്രം അഴിമതി പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ രാജയ്‌ക്കെതിരെ അണ്ണാ ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DMK’s A Raja compares Tamil Nadu CM EPS to MK Stalin’s slipper, AIADMK files complaint