ദളിത് ന്യായാധിപന്മാർക്കെതിരായുള്ള വിദ്വേഷ പരാമർശം; ഡി.എം.കെ എംപി ആർ.എസ് ഭാരതി അറസ്റ്റിൽ
national news
ദളിത് ന്യായാധിപന്മാർക്കെതിരായുള്ള വിദ്വേഷ പരാമർശം; ഡി.എം.കെ എംപി ആർ.എസ് ഭാരതി അറസ്റ്റിൽ
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 9:43 am

ചെന്നൈ: ദളിത് വിഭാ​ഗത്തിലെ ന്യായാധിപന്മാർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ഡി.എം.കെ ഓർ​ഗനൈസേഷണൽ സെക്രട്ടറിയും രാജ്യസഭ എം.പിയുമായ ആർ.എസ് ഭാരതി അറസ്റ്റിൽ. ചെന്നൈയിലെ വസതിയിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

എന്നാൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവത്തിനെതിരെ അഴിമതിക്ക് പരാതിപ്പെട്ടതിന്റെ പ്രതികാരമായാണ് തന്നെ അറസ്റ്റു ചെയ്തത് എന്ന് ഭാരതി മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് ആർ.എസ് ഭാരതി ദളിത് വിഭാ​ഗത്തിലെ ന്യായാധിപന്മാർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയത്. കലൈങ്കർ റീഡേഴ്സ് സർക്കിൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു പരാമർശം. ദളിത് വിഭാത്തിൽ നിന്ന് ന്യായാധിപന്മാർ ഉണ്ടായതിന് കാരണം ദ്രാവിഡയൻ മൂവ്മെന്റ് മാത്രമാണെന്നായിരുന്നു ഭാരതി പറഞ്ഞത്.

പരാമർശം വിവാദമായതിന് പിന്നാലെ ഡി.എം.കെ നേതാവ് സ്റ്റാലിനെ കണ്ട ആർ.എസ്.ഭാരതി വിവാദ പരാമർശത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക