സ്റ്റാലിന്‍ നിര്‍ദേശിച്ചു, പ്രവര്‍ത്തകര്‍ ഏറ്റെടുത്തു; കേരളത്തിലേക്ക് വരുന്നത് 60 ലോഡ് അവശ്യവസ്തുക്കള്‍
Kerala Flood
സ്റ്റാലിന്‍ നിര്‍ദേശിച്ചു, പ്രവര്‍ത്തകര്‍ ഏറ്റെടുത്തു; കേരളത്തിലേക്ക് വരുന്നത് 60 ലോഡ് അവശ്യവസ്തുക്കള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 9:32 am

മഴക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി ഡി.എം.കെ. അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ട് ദിവസം മുമ്പ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നിര്‍ദേശമനുസരിച്ച് ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുക. അരി, പലവ്യഞ്ജനം, വസ്ത്രം, സാനിറ്ററി നാപ്കിന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്.

അറുപത് ലോഡ് സാധനങ്ങള്‍ ഇന്നലെ വൈകീട്ട് പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ എം.കെ സ്റ്റാലിന്‍ കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടെ മുരുകേശന് കൈമാറി.