'ഉത്തര്‍പ്രദേശ് താങ്കളുടെ സര്‍ക്കാരിന്റെ സ്വകാര്യ സ്വത്തല്ല'; അതിഥി തൊഴിലാളി വിഷയത്തില്‍ യോഗി ആദിത്യനാഥിനോട് ഡി.കെ ശിവകുമാര്‍
national news
'ഉത്തര്‍പ്രദേശ് താങ്കളുടെ സര്‍ക്കാരിന്റെ സ്വകാര്യ സ്വത്തല്ല'; അതിഥി തൊഴിലാളി വിഷയത്തില്‍ യോഗി ആദിത്യനാഥിനോട് ഡി.കെ ശിവകുമാര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2020, 4:50 pm

ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് കൊണ്ട് പോകണമെങ്കില്‍ സര്‍ക്കാരിന്റെ അനുവാദം വാങ്ങണമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. യോഗി ആദിത്യനാഥിന്റെ പ്രസ്താവന സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും സംസ്ഥാനത്തെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ നിരവധി ട്വീറ്റുകളാണ് ശിവകുമാര്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യ സ്വത്തല്ല ഉത്തര്‍പ്രദേശെന്നും ശിവകുമാര്‍ പറഞ്ഞു.

‘ഉത്തര്‍പ്രദേശില്‍ നിന്നും തൊഴിലാളികളെ കൊണ്ടുപോകുന്നതില്‍ തടസ്സങ്ങള്‍ നടപ്പിലാക്കുന്ന യോഗി ആദിത്യനാഥിന്റെ നീക്കം ഭരണഘടന വിരുദ്ധമാണ്. ജനങ്ങളുടെ ചലന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതാണ്. യോഗി, താങ്കള്‍ മനസ്സിലാക്കണം, നിങ്ങളുടെ സര്‍ക്കാരിന്റെ സ്വത്തല്ല ഉത്തര്‍പ്രദേശ്. ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് താങ്കളുടെ സര്‍ക്കാരിന്റെ അനുവാദത്തിന്റെ ആവശ്യമില്ല’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ ഭരണസംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ യോഗിക്ക് മനസ്സിലായിട്ടില്ല. ഇത്തരം നീക്കങ്ങള്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും സംസ്ഥാനത്തെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതുമാണെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.