ആഹാ എന്തൊരാഘോഷം; യെദിയൂരപ്പ സര്‍ക്കാരിനെ കളിയാക്കി ഡി.കെ ശിവകുമാര്‍
national news
ആഹാ എന്തൊരാഘോഷം; യെദിയൂരപ്പ സര്‍ക്കാരിനെ കളിയാക്കി ഡി.കെ ശിവകുമാര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 3:27 pm

ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന യെദിയൂരപ്പ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. മരണത്തിനിടയില്‍ നടക്കുന്ന ആഘോഷമെന്നാണ് ഡി.കെ ശിവകുമാര്‍ ആഘോഷങ്ങളെ വിശേഷിപ്പിച്ചത്.

സര്‍ക്കാരിന്റെ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ആഘോഷങ്ങളെ വിമര്‍ശിച്ച ഡി.കെ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളെയും ചോദ്യം ചെയ്തു.

‘ആദ്യമാസം കടന്നുപോയത് മന്ത്രിസഭയില്ലാതെയായിരുന്നു. രണ്ടാം മാസം പ്രളയം. മൂന്നാം മാസം ഉപതെരഞ്ഞെടുപ്പ്. നാലില്‍ മന്ത്രിസഭയ്ക്കായുള്ള നാടകങ്ങള്‍, അഞ്ചാംമാസം വകുപ്പുകള്‍ക്ക് വേണ്ടിയുള്ള അടി, ഏഴിലും എട്ടിലും കൊവിഡ് ലോക്ഡൗണ്‍, കൊവിഡിലൂടെ കടന്നുപോയ ഒമ്പതും പത്തും മാസം, പതിനൊന്നിലും പന്ത്രണ്ടിലും അധികാര ചൂതാട്ടം’, ഡി.കെ പറഞ്ഞു.

യെദിയൂരപ്പ സര്‍ക്കാര്‍ നുണകള്‍മാത്രമാണ് പറയാറുള്ളത്. മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ