ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവസാനം ഡി.കെ ശിവകുമാറിനെ തന്നെ തീരുമാമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എം.ബി പാട്ടീലിനെ വര്‍ക്കിംഗ് പ്രസിഡണ്ടായും തീരുമാനിച്ചു.
കര്‍ണാടക നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ധ്യക്ഷനായിരുന്ന ദിനേഷ് ഗുണ്ടുറാവു രാജിവെച്ചിരുന്നു. ഡി.കെ ശിവകുമാറിന്റെ പേരായിരുന്നു അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ട് വന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള എം.ബി പാട്ടീലിനെയാണ് സിദ്ധരാമയ്യ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള കര്‍ണാടകത്തില്‍ വൊക്കലിഗ സമുദായക്കാരനായ ശിവകുമാറിന് സംസ്ഥാന കോണ്‍ഗ്രസിനെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം. ഇതിനെ തുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നേതാവിനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എം.ബി പാട്ടീലിനെ വര്‍ക്കിംഗ് പ്രസിഡണ്ടാക്കിയാണ് സിദ്ധരാമയ്യയ്യുടെ വാദത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഹരിച്ചിരിക്കുന്നത്. ഇതോടെ അടുത്ത ദിവസങ്ങളില്‍ തന്നെ ഡി.കെ ശിവകുമാറിനെ അദ്ധ്യക്ഷനായി ഔദ്യോഗികമായി കോണ്‍ഗ്രസ് പ്രഖ്യാപിക്കും. സിദ്ധരാമയ്യ തന്നെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി തുടരും.