എഡിറ്റര്‍
എഡിറ്റര്‍
ദ്യോക്കോക്കോവിച്ച് മൂന്നാം റൗണ്ടില്‍
എഡിറ്റര്‍
Saturday 29th June 2013 12:35am

djyokovich

ലണ്ടന്‍: വിമ്പിള്‍ഡന്‍ പുരുഷ വിഭാഗം മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ നോവാക് ##ദ്യോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തി.

അമേരിക്കയുടെ ബോബി റെയ്‌നോള്‍ഡ്‌സ് ആണ് കീഴടങ്ങിയത്(7-6, 6-3, 6-1). അടുത്ത റൗണ്ടില്‍ ഫ്രാന്‍സിന്റെ 28-ാം സീഡ് ജെറെമി ചാര്‍ഡിയാണ് എതിരാളി.

Ads By Google

101 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്ക ക്കാരനില്ലാതെ വിമ്പിള്‍ഡന്റെ പുരുഷ സിംഗിള്‍സ് മൂന്നാം റൗണ്ട് നടക്കാന്‍ പോവുന്നത്.

ഇതിനു മുന്‍പ് 1992ലാണ് അമേരിക്കക്കാരില്ലാതെ ഇവിടെ മൂന്നാം റൗണ്ടു കടന്നു പോയത്. അന്ന് വിമ്പിള്‍ഡനില്‍ മല്‍സരിക്കാന്‍ തന്നെ അമേരിക്കക്കാര്‍ ആരുമില്ലായിരുന്നു.

ജര്‍മനിയുടെ 13-ാം സീഡ് ടോമിഹാസ് ഇന്നലെ തായ്‌വാന്റെ ജിമ്മി വാങ്ങിനെ തോല്‍പിച്ചു മൂന്നാം റൗണഅടിലെത്തി(6-3, 6-2, 7-5). ഫ്രാന്‍സിന്റെ ജെറെമി ചാര്‍ഡി 6-2, 5-7, 7-6, 7-6നു ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡിനെ തോല്‍പിച്ചു.

വനിതകളില്‍ ബ്രിട്ടന്റെ ലോറ റോബ്‌സണ്‍ കൊളംബിയയുടെ മരിയാന ഡ്യൂഖിനെ കീഴടക്കി(6-4, 6-1).

Advertisement