എഡിറ്റര്‍
എഡിറ്റര്‍
വിവാഹമോചന കേസുകളില്‍ സൗദിയിലെ വക്കീലന്‍മാരുടെ ഫീസ് 60,000 സൗദി റിയാല്‍
എഡിറ്റര്‍
Friday 20th November 2015 12:36pm

divorceജിദ്ദ: വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ ലാഭം കൊയ്ത് സൗദിയില്‍ വക്കീലന്‍മാര്‍. ഓരോ വിവാഹമോചന കേസിനും ഏതാണ്ട് 60000 സൗദി റിയാലാണ് ഇവര്‍ ഫീസായി വാങ്ങുന്നതനെന്ന് അല്‍ വതന്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓരോ ദിവസവും 123 വിവാഹമോചന കേസുകള്‍ രാജ്യത്ത് നടക്കുന്നതായി ബ്യൂറോ ഓഫ്് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്‍ മെമ്പറും അഡ്വക്കറ്റുമായ അസിം മുല്ല പറഞ്ഞു.

കുടുംബകോടതിയിലെ വക്കീലന്‍മാര്‍ ഉയര്‍ന്ന ഫീസാണ് ഓരോ കേസിനും ഈടാക്കുകയെന്നും ഇദ്ദേഹം പറയുന്നു. 2013 ല്‍ 44,839 ഡിവോഴ്‌സ് കേസുകളാണ് നടന്നത്.

അതേസമയം വിവാഹമോചന കേസുകള്‍ ഏറ്റെടുക്കുകയെന്നത് വെ്ല്ലുവിളി നിറഞ്ഞ ജോലിയാണെന്നും അത് വളരെ സെന്‍സിറ്റീവായ ഒരു ജോലി കൂടിയാണെന്നും ലീഗല്‍ കണ്‍സള്‍ട്ടന്റ് നസി മൂസ പറയുന്നു.

എന്നാല്‍ വക്കീലന്‍മാരുടെ ഫീസ് നിര്‍ണയിക്കാന്‍ പ്രത്യേക സമിതിയൊന്നും രാജ്യത്ത് ഇല്ലെന്നും ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനും താത്പര്യത്തിനും അനുസരിച്ചാണ് പണം ഈടാക്കുന്നതെന്നും അഡ്വക്കറ്റായ ബയാന്‍സഹ്‌റന്‍ പറഞ്ഞു.

Advertisement