എഡിറ്റര്‍
എഡിറ്റര്‍
മദ്യശാലകള്‍ ഇനി സ്‌കൂളുകളുടെയും ആരാധനാലയങ്ങളുടെയും 50 മീറ്റര്‍ അകലെയും തുറക്കാം; ദൂരപരിധി കുറച്ച് സര്‍ക്കാര്‍
എഡിറ്റര്‍
Friday 1st September 2017 11:07am

 

തിരുവനന്തപുരം: കേരളത്തില്‍ മദ്യശാലകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധിയാണ് കുറച്ചത്. പുതിയ തീരുമാന പ്രകാരം ആരാധനാലയത്തിന്റെയും സ്‌കൂളിന്റെയും 50 മീറ്റര്‍ അകലെ മദ്യശാലകള്‍ തുറക്കാം.


Also Read: സച്ചിന്റെ 10ാം നമ്പര്‍ ജേഴ്‌സി എന്തുകൊണ്ട് തനിക്ക്; കാരണം വെളിപ്പെടുത്തി ഷാര്‍ദുള്‍ ഠാക്കൂര്‍


നിലവിവുള്ള 200 മീറ്റര്‍ എന്ന പരിധിയാണ് 50 മീറ്ററാക്കി കുറച്ചത്. ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഇളവ് ബാധകം. കഴിഞ്ഞ 29 നാണ് എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം പാതയോരങ്ങളിലെ ബാറുകളുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോള്‍ മാറ്റി സ്ഥാപിച്ച ബാറുകള്‍ക്ക് ദൂരപരിധി തടസമാകുന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. നേരത്തെ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഇറക്കിയ ഉത്തരവില്‍ ദൂരപരിധി കുറയ്ക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.


Dont Miss: മോദിപ്രഭാവം ഉണ്ടായിരുന്നു; കേരളത്തിലെ ഇടതുയുവാക്കള്‍ പോലും അതില്‍പ്പെട്ടെന്നും സി.പി.ഐ.എം നേതാവ്


എന്നാല്‍ ഫൈവ് സ്റ്റാര്‍ ബാറുകളുടെ കാര്യത്തില്‍ ഈ ദൂരപരിധിയില്‍ ഇളവ് വരുത്തിയിരുന്നില്ല. ദൂരപരിധി കുറയ്ക്കണമെന്ന് സര്‍ക്കാരിന് എക്സൈസ് വകുപ്പില്‍ നിന്ന് നിര്‍ദ്ദേശവുമുണ്ട്. ഈ സാഹചര്യത്തില്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് അടക്കമുള്ള ബാറുകളുടെ ദൂരപരിധി കുറയ്ക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

Advertisement