എഡിറ്റര്‍
എഡിറ്റര്‍
സന്യാസിയല്ല, ഞാന്‍ കഴുതയാണ്: ആശാറാം ബാപ്പു
എഡിറ്റര്‍
Friday 15th September 2017 7:47pm

 

രാജസ്ഥാന്‍: തന്നെ കഴുതയുടെ വിഭാഗത്തില്‍പ്പെടുത്തിയാല്‍ മതിയെന്ന് ആള്‍ദൈവം ആശാറംബാപ്പു. താനുള്‍പ്പടെയുള്ള ആള്‍ദൈവങ്ങള്‍ വ്യാജ സന്യാസിമാരാണെന്നുള്ള അഖില്‍ ഭാരതീയ അഖാര പരിഷത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ബാപ്പു.

ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ബാപ്പുവിനെ കോടതിയിലേക്ക് കൊണ്ടുപോകും വഴി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായാണ് ബാപ്പുവിന്റെ മറുപടി. സാധു, സന്യാസി ഗണത്തില്‍ ഉള്‍പ്പെടുത്താത്ത സ്ഥിതിക്ക് താങ്കളെ ഏത് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

14 അഖാരകള്‍ കൂടിചേര്‍ന്ന അഖില ഭാരതീയ അഖാര പരിഷത് ആശാറാം ബാപ്പു ഉള്‍പ്പടെയുള്ള ആള്‍ദൈവങ്ങള്‍ സ്വാമിമാരല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ആശാറമിന്റെ മകന്‍ നാരായണ്‍ സായിയെയും വ്യാജനായി സംഘടന പ്രഖ്യാപിച്ചിരുന്നു. ബലാത്സംഗക്കേസില്‍ ഇയാളും ഇപ്പോള്‍ ഗുജറാത്തില്‍ ജയിലിലാണ്

ലിസ്റ്റില്‍ ഗുര്‍മീത് റാം റഹീമും ഉള്‍പ്പെട്ടിരുന്നു.

Advertisement