എഡിറ്റര്‍
എഡിറ്റര്‍
ദുരഭിമാനക്കൊല: കുടുംബത്തിലെ അഞ്ച് പേര്‍ക്ക് വധശിക്ഷ
എഡിറ്റര്‍
Friday 5th October 2012 2:20pm

ന്യൂദല്‍ഹി: ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ അഞ്ച് പേര്‍ക്ക് വധശിക്ഷ. പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.

Ads By Google

2010 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൗമാരക്കാരായ യാഗേഷ്-ആശ എന്നിവര്‍ വീട്ടുകാരുടെ എതിര്‍പ്പിനെ വകവെക്കാതെ വിവാഹിതരായതില്‍ പ്രകോപിതരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിക്കുകയും അതിന് ശേഷം വൈദ്യുതാഘാതം ഏല്‍പ്പിച്ചും കൊല്ലുകയായിരുന്നു.

അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്തതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. യാഗേഷ് ആശയെക്കാളും താഴ്ന്ന ജാതിയില്‍ പെട്ടയാളായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളായ  മായ, സൂരജ്, അമ്മാവന്‍ ഓം പ്രകാശ്, ഭാര്യ ഖുഷ്ബു, സഹോദരന്‍ സഞ്ജീവ് എന്നിവര്‍ക്കാണ് ദല്‍ഹി രോഹിണി കോടതി വധശിക്ഷ വിധിച്ചത്. ജസ്റ്റിസ് രമേശ് ആണ് വിധി പ്രഖ്യാപിച്ചത്.

Advertisement