എഡിറ്റര്‍
എഡിറ്റര്‍
സീറ്റ് വിഭജനം നേരത്തെയാക്കേണ്ടെന്ന് സി.പി.ഐ യോട് സി.പി.ഐ.എം
എഡിറ്റര്‍
Friday 7th June 2013 8:28pm

c.p.i-and-c.pi.m

തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് വിഭജനം നേരത്ത വേണമെന്ന സി.പി.ഐ ആവശ്യത്തെ സി.പി.ഐ.എം തള്ളി.  ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വോട്ടര്‍പ്പട്ടിക പുതുക്കലിന് ശേഷം മതിയെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
Ads By Google

എന്നാല്‍ സീറ്റ് വിഭജനം നേരത്തെ വേണമെന്ന സി.പി.ഐയുടെ ആവശ്യത്തെ ആര്‍.എസ്.പി പിന്തുണച്ചു.

തങ്ങള്‍ക്ക് അനുവദിച്ച് തന്നിട്ടുളള വയനാട് സീറ്റ് തിരികെ നല്‍കി പകരം ഇടുക്കി സീറ്റ് വേണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് വിശദമായ ചര്‍ച്ച നടത്താന്‍  നേതാക്കള്‍ തീരുമാനിച്ചത്.

വിലക്കയറ്റം, അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തി നിയമസഭയില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.

കൂടാതെ പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, ഇതിനെതിരെ ഈ മാസം 17 ന് നിയമാസഭാ മാര്‍ച്ച് നടത്താനും എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു.

Advertisement