എഡിറ്റര്‍
എഡിറ്റര്‍
ചാനലില്‍ ബലാത്സംഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ അശ്ലീല സാഹിത്യക്കാര്‍: മമത ബാനര്‍ജി
എഡിറ്റര്‍
Friday 21st June 2013 3:37pm

mamatha

കൊല്‍ക്കത്ത: ചാനല്‍ ചര്‍ച്ചകളില്‍  ബലാത്സംഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ അശ്ലീലചിത്രങ്ങളുമായി ബന്ധമുള്ളവരാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബംഗാളില്‍ ഒരു പൊതുപരിപാടിയില്‍ വെച്ചായിരുന്നു മമതയുടെ പരാമര്‍ശം. ചാനലില്‍ ബലാത്സംഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ എന്ന് പറയപ്പെടുന്നവര്‍ സാമൂഹ്യ പ്രവര്‍ത്തകരല്ലെന്നും അവര്‍ പണത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മമത പറഞ്ഞു.

Ads By Google

എല്ലാ വൈകുന്നേരങ്ങളിലും അവര്‍ ചാനലുകളില്‍ വന്നിരുന്ന് ബലാത്സംഗത്തെ കുറിച്ച് പറയുന്നു. അവര്‍ ബംഗാളിലെ അമ്മമാരേയും പെണ്‍കുട്ടികളേയും അപമാനിക്കുകയാണ്. ബാംഗാളിന്റെ ആത്മാഭിമാനത്തെയാണ് ഇവര്‍ അപമാനിക്കുന്നത്.

കുട്ടികള്‍ അറിയാന്‍ പാടില്ലാത്തത് ഇവര്‍ അറിയിക്കുന്നു. ഇവരെ ആരാണ് ചാനലിലേക്ക് വിളിക്കുന്നത്. ഇവരില്‍ പലര്‍ക്കും പോണോഗ്രഫിയുമായി ബന്ധമുണ്ട്. സാമൂഹിക പ്രവര്‍ത്തകരാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത് പണത്തിന് വേണ്ടിയാണ് മമത പറഞ്ഞു.

മമതയുടെ പരാമര്‍ശത്തിനെതിരെ ബംഗാളില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. സംസ്ഥാനത്ത് ബലാത്സംഗങ്ങള്‍ ഏറി വരുന്നതിന് കാരണം മുഖ്യമന്ത്രിയുടെ നിസ്സംഗതയാണെന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബലാത്സംഗങ്ങള്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്താനിരിക്കേയാണ് മമതയുടെ പരാമര്‍ശം. ബംഗാള്‍ നടന്‍ സൗമിത്ര ചാറ്റര്‍ജി, സംവിധായകന്‍ മൃണാള്‍ സെന്‍, എഴുത്തുകാരനും കവിയുമായ ഷങ്കോ ഘോഷ്, എഴുത്തുകാരി മഹാശ്വേതാ ദേവി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക.

Advertisement