എഡിറ്റര്‍
എഡിറ്റര്‍
കാര്‍ വിപണിയില്‍ ഡിസ്‌കൗണ്ട് മേള
എഡിറ്റര്‍
Wednesday 27th March 2013 12:04pm

ന്ത്യന്‍ കാര്‍ വിപണിയിലിത് ഡിസ്‌കൗണ്ട് കാലം. വില്‍പ്പനയില്‍ കാര്യമായ മാന്ദ്യം നേരിട്ടതിനെത്തുടര്‍ന്ന് പ്രത്യേക ആനുകൂല്യങ്ങളും വിലക്കിഴിവും നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് വാഹനനിര്‍മാതാക്കള്‍.

മാരുതി സുസൂക്കി

മാരുതി വാഗണ്‍ ആറിനു 28,000 രൂപയുടെ വിലക്കിഴിവും 20,000 രൂപ എക്‌സ് ചേഞ്ച് ബോണസും ലഭിക്കും. ആള്‍ട്ടോ കെ 10 ന് 20,000 രൂപയുടെ വിലക്കിഴിവ് , 20,000 രൂപയുടെ എക്‌സ് ചേഞ്ച് ബോണസ് എന്നിവയുണ്ട്. വില്‍പ്പനയില്‍ ലക്ഷം തികച്ച ആള്‍ട്ടോ 800 ന്റെ വിലയിലുമുണ്ട് 20,000 രൂപയുടെ ഇളവ്. ഇതിനുപുറമേ എക്‌സ് ചേഞ്ച് ബോണസായി 10,000 രൂപയും നേടാം.

Ads By Google

ഹ്യുണ്ടായി

ഡി സെഗ്!മെന്റ് സെഡാനായ സൊനാറ്റയ്ക്ക് ഒന്നര ലക്ഷം രൂപയുടെ വിലക്കിഴിവുണ്ട്. ഹാച്ച് ബാക്കായ ഐ 10 ന് സൗജന്യ ഇന്‍ഷുറന്‍സ് ലഭിക്കും. ഇതുവഴി 17,000 രൂപയോളം ലാഭം നേടാം. ഒമ്പതിനായിരം രൂപയുടെ ഇളവ് മോഡലിന്റെ വിലയിലുണ്ട്. അയ്യായിരം രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് , 20,000 രൂപയുടെ എക്‌സ് ചേഞ്ച് ബോണസ് എന്നിവ ഐ 10 നു ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍.

ജനറല്‍ മോട്ടോഴ്‌സ്

ഷെവര്‍ലെ ക്രൂസ് വാങ്ങുന്നവര്‍ക്ക് 58,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക. സൗജന്യ ഇന്‍ഷുറന്‍സും 20,000 രൂപയുടെ എക്‌സ് ചേഞ്ച് ബോണസും ഇതില്‍ ഉള്‍പ്പെടുന്നു.

ടൊയോട്ട

വിലക്കിഴിവു നല്‍കി വില്‍പ്പന കൂട്ടുന്ന പതിവ് ടൊയോട്ടയ്ക്ക് ഇല്ലാത്തതാണ്. പക്ഷേ ഇപ്പോള്‍ അവര്‍ക്കും അതു ചെയ്യേണ്ടി വന്നു. പഴയ കാര്‍ മാറ്റിവാങ്ങുമ്പോള്‍ 20,000 രൂപയുടെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോള ആള്‍ട്ടിസിന് ഇതു കൂടാതെ ഇന്‍ഷുറന്‍സിനു പകുതി ഇളവും കമ്പനി നല്‍കുന്നുണ്ട്. ഇതിലൂടെയുള്ള നേട്ടം 29,000 രൂപയോളമുണ്ട്. പതിനായിരം രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായും ഉണ്ട്.

ടാറ്റ മോട്ടോഴ്‌സ്

ഭീമമായ വിലക്കിഴിവാണ് ക്രോസ് ഓവറായ ആരിയയ്ക്ക് ടാറ്റ നല്‍കുന്നത്. അടിസ്ഥാന വകഭേദമായ പ്യുവര്‍ എല്‍എക്‌സ് ഒഴികെയുള്ളവയ്ക്ക് 2.0 ലക്ഷം രൂപ വിലക്കിഴിവുണ്ട്. ഇതുകൂടാതെ 50,000 രൂപയുടെ എക്‌സ് ചേഞ്ച് ബോണസും നേടാം.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

മിനി എസ്.യു.വിയായ ക്വാണ്ടോയ്ക്ക് 20,000 രൂപയുടെ വിലക്കിഴിവും 20,000 രൂപയുടെ എക്‌സ് ചേഞ്ച് ബോണസുമുണ്ട്. സൈലോയ്ക്ക് വിലയില്‍ 52,000 രൂപ വരെ ഇളവു നേടാം. എന്‍ട്രി ലെവല്‍ സെഡാനായ വെരീറ്റോയ്ക്ക് കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ആയി ഏഴായിരം രൂപയും എക്‌സ് ചേഞ്ച് ബോണസായി 20,000 രൂപയുടെ ലഭിക്കും.

ഫോക്‌സ് വാഗന്‍

ആഡംബര സെഡാനായ പസാറ്റിന് രണ്ടു ലക്ഷം രൂപയാണ് വിലക്കിഴിവ്. പോളോയുടെ കംഫര്‍ട്ട് ലൈന്‍ , ഹൈലൈന്‍ വകഭേദങ്ങള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സാണ് ആകര്‍ഷണം. 27,000 രൂപ വരെ ലാഭം ഇതു നേടിത്തരും. കൂടാതെ 10,000 രൂപയുടെ എക്‌സ് ചേഞ്ച് ബോണസുമുണ്ട്. ഡി സെഗ്മെന്റ് സെഡാനായ ജെറ്റയ്ക്ക് 1.75 ലക്ഷം രൂപയുടെ വിലക്കിഴിവ് കമ്പനി നല്‍കുന്നുണ്ട്.

നിസാന്‍

നിസാന്‍ സണ്ണിയ്ക്ക് 17,000 രൂപ വരെ ക്യാഷ് ഡിസ്‌കൌണ്ട് ഉണ്ട്. പഴയകാര്‍ മാറ്റി വാങ്ങുന്നവര്‍ക്ക് എക്‌സ് ചേഞ്ച് ബോണസായി 20,000 രൂപ കൂടി ലഭിക്കും. നിങ്ങളുടെ അടുത്തുള്ള നിസാന്‍ ഷോറൂമില്‍ 2012 മോഡല്‍ ഇവാലിയ സ്‌റ്റോക്കുണ്ടെങ്കില്‍ 1.25 ലക്ഷം രൂപ വിലക്കിഴിവില്‍ അതു സ്വന്തമാക്കാം.

ഔഡി

എ4 ന്റെ 2.0 ലീറ്റര്‍ ടിഡിഐ ഡീസല്‍ വേരിയന്റിന് നാലു ലക്ഷം രൂപ വരെയുണ്ട് വിലക്കിഴിവ്.

മെഴ്‌സിഡീസ് ബെന്‍സ്

സി ക്ലാസിനു മൂന്നു ലക്ഷം രൂപ വരെയും ഇ ക്ലാസിനു അഞ്ചു ലക്ഷം രൂപവരെയും ക്യാഷ് ഡിസ്‌കൗണ്ട് മെഴ്‌സിഡീസ് ബെന്‍സ് നല്‍കുന്നുണ്ട്.

ബിഎം!ഡബ്ല്യു

ത്രീ സീരീസിന്റെ എല്ലാ വകഭേദങ്ങള്‍ക്കും 3.50 ലക്ഷം രൂപവരെ വിലക്കിഴിവുണ്ട്.  ഫൈവ് സീരീസിനിതു അഞ്ചു ലക്ഷം രൂപയോളം വരും.

Autobeatz

Advertisement