'സര്‍, ഇന്ന് രാത്രി വിളിച്ച് നാളെ പടം തുടങ്ങണമെന്ന് പറഞ്ഞാലും ഞാനെത്തും'; പ്രിയപ്പെട്ട നടനെകുറിച്ച് വെട്രിമാരന്‍
Entertainment
'സര്‍, ഇന്ന് രാത്രി വിളിച്ച് നാളെ പടം തുടങ്ങണമെന്ന് പറഞ്ഞാലും ഞാനെത്തും'; പ്രിയപ്പെട്ട നടനെകുറിച്ച് വെട്രിമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th December 2020, 5:36 pm

അടുത്ത കാലത്തായി തമിഴ് സിനിമാലോകത്തിന് ഏറ്റവും മികച്ച ചിത്രങ്ങള്‍ നല്‍കിയ സംവിധായകരിലൊരാളാണ് വെട്രിമാരന്‍. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ വ്യത്യസ്തമായ മേക്കിംഗ് രീതികളിലൂടെ പ്രേക്ഷകന് ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റാന്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വെട്രിമാരന് കഴിഞ്ഞിട്ടുണ്ട്.

വെട്രിമാരന്‍ ചിത്രങ്ങളോടൊപ്പം തന്നെ ഏറെ പ്രശസ്തമാണ ധനുഷ്-വെട്രിമാരന്‍ കൂട്ടുക്കെട്ടും. ഇപ്പോള്‍ ധനുഷും താനും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍. തമിഴിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ പ്രൊഡക്ഷനായ ആന്തോളജി ചിത്രം പാവ കഥൈകളിലെ തന്റെ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വെട്രിമാരന്‍ ധനുഷിനെക്കുറിച്ച് സംസാരിച്ചത്.

‘ധനുഷ് എപ്പോഴും പറയും, ‘സര്‍ നിങ്ങള്‍ ഇന്ന് രാത്രി വിളിച്ച് ഒരു ലവ് സ്റ്റോറി ചെയ്യുകയാണ്, നാളെ ഷൂട്ടിംഗ് തുടങ്ങണം എന്നു പറഞ്ഞാല്‍ ഞാന്‍ അവിടെയെത്തും. രാവിലെ തന്നെ ഷൂട്ടിന് ഞാനുണ്ടാവും.’ ഞാനൊരു ലവ് ഡയറക്ടറാണെന്നും ധനുഷ് പറയാറുണ്ട്.’ വെട്രിമാരന്‍ പറഞ്ഞു. ഫിലിം കംപാനിയനുവേണ്ടി ഭരദ്വാജ് രംഗനും അനുപമ ചോപ്രയും നടത്തിയ അഭിമുഖത്തിലായിരുന്നു വെട്രിമാരന്റെ ഈ വാക്കുകള്‍.

വെട്രിമാരന്റെ സിനിമകള്‍ പൊതുവെ അതിതീവ്രവും ഗൗരവവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന രീതിയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനെപ്പറ്റി ഭരദ്വാജ് രംഗന്‍ ചോദിച്ചപ്പോഴായിരുന്നു വെട്രിമാരന്‍ ഇക്കാര്യം പറഞ്ഞത്.

വെട്രിമാരന്‍ സംവിധാനം ചെയ്ത പൊല്ലാതവന്‍, ആടുകളം, വടചെന്നൈ, അസുരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ധനുഷ് ആയിരുന്നു കേന്ദ്രകഥാപാത്രത്തെ ചെയ്തത്. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം.

വെട്രിമാരന്റെ സിനിമകളില്‍ ഏറെ മനോഹരമായാണ് പ്രണയത്തെ അവതരിപ്പിക്കുന്നതെന്ന ആടുകളത്തിലെ ‘ഒത്ത കണ്ണാലെ’ എന്ന പാട്ടിലെ ധനുഷിന്റെ ഡാന്‍സിനെ ചൂണ്ടിക്കാട്ടി ഭരദ്വാജ് രംഗന്‍ പറഞ്ഞു. വെട്രിമാരന്റെ ചിത്രങ്ങളിലെ വ്യത്യസ്തവും സുന്ദരവുമായി പ്രണയരംഗങ്ങളെയും പാട്ടുകളെക്കുറിച്ചും പാവ കഥൈകളിലെ മറ്റും സംവിധായകരായ സുധ കൊങ്കാര, ഗൗതം വാസുദേവ് മേനോന്‍, വിഘ്‌നേഷ് ശിവ തുടങ്ങിയവര്‍ അഭിമുഖത്തില്‍ സംസാരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Vetrimaaran about actor Dhanush