അത്രയധികം സിനിമകള്‍ മമ്മൂക്ക കാണുന്നുണ്ട്, വിളിച്ചാല്‍ പടങ്ങളെക്കുറിച്ച് ഇങ്ങോട്ട് പറയും; സംവിധായകന്‍ ഷാഫി പറയുന്നു
Entertainment news
അത്രയധികം സിനിമകള്‍ മമ്മൂക്ക കാണുന്നുണ്ട്, വിളിച്ചാല്‍ പടങ്ങളെക്കുറിച്ച് ഇങ്ങോട്ട് പറയും; സംവിധായകന്‍ ഷാഫി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th June 2021, 2:40 pm

മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് സിനിമകള്‍ ചെയ്ത സംവിധായകനാണ് ഷാഫി. തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ മമ്മൂട്ടി ഷാഫി കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുകയാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാഫി.

കണ്ട സിനിമകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ വിളിക്കുന്നത് മമ്മൂക്കയെയാണെന്ന് ഷാഫി പറയുന്നു.

‘മമ്മൂക്ക അത്രയധികം സിനിമകള്‍ കാണുന്ന ഒരാളാണ്. ഞാനും അങ്ങനെയാണ്. പല ഭാഷകളിലുള്ള മികച്ച സിനിമകളുടെ കളക്ഷന്‍ തന്നെ എന്റെ കയ്യിലുണ്ട്. ഞാന്‍ കാണുന്ന സിനിമകളും എടുക്കുന്ന സിനിമകളും നല്ല വ്യത്യാസമുള്ളവയാണ്.

മറ്റ് ഭാഷകളിലുള്ള സിനിമകള്‍ കണ്ടാല്‍ അതിനെക്കുറിച്ച് വിളിച്ച് പറയാന്‍ പറ്റിയ ഒരാളാണ് മമ്മൂക്ക. ഇത്രയധികം സിനിമകള്‍ കാണുന്ന ഒരാളെ സിനിമയില്‍ ഞാന്‍ കണ്ടിട്ടില്ല. വിളിച്ചു കഴിഞ്ഞാല്‍ രണ്ട് മൂന്ന് പടങ്ങള്‍ ഇങ്ങോട്ട് പറഞ്ഞു തരുന്നയാളാണ് മമ്മൂക്ക,’ ഷാഫി പറയുന്നു.

സിനിമ കാണാന്‍ വേണ്ടി മമ്മൂട്ടി അത്രയും സമയം കണ്ടെത്തുമെന്നും അഭിമുഖത്തില്‍ ഷാഫി പറയുന്നു.

തുടര്‍ച്ചയായി മമ്മൂക്കക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ളതുകൊണ്ട് അദ്ദേഹവുമായുള്ള സൗഹൃദം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Shafi says about Mammootty