എഡിറ്റര്‍
എഡിറ്റര്‍
സംവിധായകന്‍ ആഷിക് അബു നടന്റെ റോളില്‍
എഡിറ്റര്‍
Monday 29th October 2012 2:59pm

വ്യത്യസ്ത സിനിമകളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ ആഷിക് അബു അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചു. രാജീവ് രവി സംവിധാനം ചെയ്യുന്ന ‘ അന്നയും റസൂലും” എന്ന ചിത്രത്തിലാണ് ആഷിക് അഭിനയിച്ചിരിക്കുന്നത്.

സംവിധാനത്തേക്കാള്‍ ഏറെ എളുപ്പമുള്ള ജോലിയാണ് അഭിനയമെന്നാണ് ആഷിക് അബു പറയുന്നത്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഡ്രാമ ക്ലബ്ബില്‍ സജീവമായിരുന്നതൊഴിച്ചാല്‍ യാതൊരു അഭിനയ പരിചയവും ഇല്ലാത്ത ആഷിക് അഭിനയം സംഭവിച്ച് പോയതാണെന്നും പറയുന്നു.

Ads By Google

ഫഹദ് ഫാസിലാണ് അന്നയും റസൂലിലും നായകനായി എത്തുന്നത്. ഫഹദിന്റെ ചേട്ടനായാണ് ആഷിക് അഭിനയിച്ചിരിക്കുന്നത്. കോളേജില്‍ ആഷിക്കിന്റെ സീനിയറായ രാജീവ് പിള്ളയുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അഭിനയിച്ചതെന്നാണ് ആഷിക് പറയുന്നത്.

നല്ല വേഷങ്ങള്‍ കിട്ടിയാല്‍ സംവിധാനത്തോടൊപ്പം അഭിനയവും കൊണ്ടുപോകാമെന്നാണ് ആഷിക് അബു പറയുന്നത്.

സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനമാണ് അന്നയും റസൂലും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നമിത പ്രമോദാണ് നായിക. ഇവര്‍ക്ക് പുറമേ നാടകരംഗത്ത് നിന്നുള്ള ചില കലാകാരന്മാരും ചിത്രത്തിലുണ്ട്.

ഡി കട്ട് സിനിമയുടെ ബാനറില്‍ വിനോദ് വിജയനും സെവന്‍ ആര്‍ട്‌സ് മോഹനുമാണ് ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മധുനീലകണ്ഠനാണ് ഛായാഗ്രഹണം.

മലയാളത്തില്‍ രസികന്‍, ക്ലാസ്‌മേറ്റ്‌സ്, ഇവന്‍ മേഘരൂപന്‍, ഹിന്ദിയില്‍ ചാന്ദ്‌നി ബാര്‍, ദേവ് ഡി, മുംബൈ കട്ടിങ്, ഗ്യാങ്‌സ് ഓഫ് വസെയ്പൂര്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ കൈകാര്യം ചെയ്തത് രാജീവ് രവിയായിരുന്നു.

Advertisement