പവര്‍സ്റ്റാര്‍ സിനിമ തിയേറ്ററില്‍ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ല, ചിത്രീകരണം 2022 ല്‍ മാത്രം; ഒമര്‍ ലുലു
Entertainment news
പവര്‍സ്റ്റാര്‍ സിനിമ തിയേറ്ററില്‍ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ല, ചിത്രീകരണം 2022 ല്‍ മാത്രം; ഒമര്‍ ലുലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th September 2021, 5:29 pm

കൊച്ചി:തിയേറ്ററുകള്‍ തുറന്ന് എല്ലാം സെറ്റായിട്ടേ ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രം ഷൂട്ടിംഗ് തുടങ്ങുകയുള്ളുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു.

തന്നെ സംബന്ധിച്ച് പവര്‍സ്റ്റാര്‍ സിനിമ എന്നത് തന്റെ ആദ്യത്തെ സിനിമ പോലെയാണെന്നും പവര്‍സ്റ്റാര്‍ തിയേറ്ററില്‍ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ലെന്നും ഒമര്‍ ലുലു പറഞ്ഞു.

അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്ത് ഷൂട്ട് തുടങ്ങാന്‍ ആണ് തീരുമാനമെന്നും ഒമര്‍ പറഞ്ഞു. ബാബു ആന്റണി നായകന്‍ ആകുന്ന പവര്‍സ്റ്റാറില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍, റോബര്‍ട്ട് പര്‍ഹാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

തൊണ്ണൂറുകളിലെ ബാബു ആന്റണിയെ അനുസ്മരിപ്പിക്കും വിധമുള്ള നീണ്ട മുടിയും കാതില്‍ കമ്മലും ഇട്ടുള്ള ലുക്കായിരിക്കും കഥാപാത്രത്തിന്റെതെന്ന് നേരത്തെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു.

ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

സൗത്ത് ഇന്ത്യയിലെ കൊക്കൈന്‍ അധോലോകമാണ് ചിത്രത്തിന്റെ പ്രമേയം. നായികയോ പാട്ടുകളോ ഇല്ലാതെ വരുന്ന ആദ്യ ഒമര്‍ ലുലു ചിത്രം ആയിരിക്കും ‘പവര്‍സ്റ്റാര്‍’. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍ തീരുമാനിച്ചിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

പവര്‍സ്റ്റാര്‍ തീയറ്റര്‍ തുറന്ന് എല്ലാം ഒന്ന് സെറ്റായിട്ടേ ഷൂട്ടിംഗ് തുടങ്ങൂ എന്നെ സംബന്ധിച്ച് പവര്‍സ്റ്റാര്‍ സിനിമ എന്റെ ആദ്യത്തെ സിനിമ പോലെയാണ്. പവര്‍സ്റ്റാര്‍ സിനിമ തീയറ്ററില്‍ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ല

1)Dennis Joseph എന്ന ഡെന്നിസ്സേട്ടന്റെ പേര് തീയേറ്ററില്‍ എഴുതി കാണിക്കുന്ന നിമിഷം.
2)25 വര്‍ഷം മുന്‍പ് അഴിച്ച് വെച്ച ആക്ഷന്‍ ഹീറോ പട്ടം വീണ്ടും അണിഞ്ഞ് ബാബുചേട്ടനുമായി തിയറ്ററില്‍ വന്ന് ഫസ്റ്റ് ഷോ കാണുന്ന നിമിഷം
3)ഞാന്‍ ചെയുന്ന ആദ്യത്തെ മാസ്സ് ആക്ഷന്‍ സിനിമ ‘An Omar Mass’ എന്ന് എഴുതി കാണിക്കുന്ന നിമിഷം??.
അത്‌കൊണ്ട് അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്ത് ഷുട്ട് തുടങ്ങാന്‍ ആണ് തീരുമാനം ‘പവര്‍സ്റ്റാര്‍ വരും 2022ല്‍ തന്നെ വരും പവര്‍ ആയി വരും”.
ഇതുവരെ സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നന്ദി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Director Omar Lulu talks about Power Star Shooting, a film starring actor Babu Antony.