സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയില്‍ എത്തിക്കുന്നു; ട്രാഫിക് ക്രമീകരണത്തിന് സഹകരിക്കണമെന്ന് പൊലീസ്
Malayalam Cinema
സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയില്‍ എത്തിക്കുന്നു; ട്രാഫിക് ക്രമീകരണത്തിന് സഹകരിക്കണമെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd December 2020, 6:03 pm

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെത്തിക്കുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ കെ.ജി ഹോസപിറ്റലിലാണ് ഷാനവാസിപ്പോള്‍. ഇവിടെ നിന്ന് റോഡ് മാര്‍ഗം ഷാനവാസിനെ കൊച്ചിയിലേക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് എത്തിക്കാനാണ് തീരുമാനം.

ഇതിനായി ട്രാഫിക് ക്രമീകരണത്തിന് സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

നേരത്തെ ഷാനവാസ് മരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഫേസ്ബുക്ക് പേജിലും സമാനമായ രീതിയില്‍ പോസ്റ്റ് വന്നിരുന്നു.

ഇതിന് പിന്നാലെ ഷാനവാസ് മരിച്ചിട്ടില്ലെന്നും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പ് ഉണ്ടെന്നും വിജയ് ബാബു പറഞ്ഞിരുന്നു.ദയവായി പ്രാര്‍ത്ഥിക്കുക. അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു ആവശ്യപ്പെടുന്നു.

ഷാനവാസ് അവസാനം സംവിധാനം ചെയ്ത സൂഫിയും സുജാതയുടേയും നിര്‍മ്മാതാവ് വിജയ് ബാബുവായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director Naranipuzha Shanavas to be shifted from Coimbatore to Kochi; Police asked to co-operate in traffic regulation