എഡിറ്റര്‍
എഡിറ്റര്‍
നക്കാപ്പിച്ചക്ക് വേണ്ടി മുഖപ്പാളകെട്ടി പാലഭിഷേകം ചെയ്യുന്ന മലയാളി ഫാന്‍സുകാരെ കാണുമ്പോള്‍ സിനിമാപ്പണി നിര്‍ത്താന്‍ തോന്നുന്നു; സംവിധായകന്‍ മനോജ് കാന
എഡിറ്റര്‍
Friday 29th September 2017 10:10am

തിരുവനന്തപുരം: ദിലീപിന്റെ പുതിയ ചിത്രമായ രാംലീലയുടെ വിജയം ജനകീയ കോടതിയുടെ വിജയമാണെന്നൊക്കെ വീമ്പുപറഞ്ഞ് രംഗത്തെത്തുന്ന ലാല്‍ജോസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്കെതിരെയും സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശനവുമായി സംവിധായകനും നാടക പ്രവര്‍ത്തകനുമായ മനോജ് കാന.

അഴിമതിക്കാരും സാമൂഹ്യ വിരുദ്ധരും എപ്പോഴും പറഞ്ഞ് രക്ഷപ്പെടാന്‍ പ്രയോഗിക്കുന്ന ഒരു ഏര്‍പ്പാടാണ് ജനകീയ കോടതിയെന്നും ഇപ്പോള്‍ ജനകീയ കോടതി രാമലീലയിലൂടെ ഗോപാലകൃഷ്ണനേയും രക്ഷപ്പെടുത്തി എന്ന് ഫാന്‍സുകാര്‍ പറയുന്നെന്നും മനോജ് കാന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.


Dont Miss അധികാരത്തിലെത്താനായി മോദി മാതൃകയാക്കിയത് ഈജിപ്തിലെ മുസ്‌ലീം ബ്രദര്‍ഹുഡ് മോഡല്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


സിനിമ മൂലധനത്തിന്റെ കോടതിയാണെന്ന് നിരന്തരം തെളിയിച്ച് കൊണ്ടിരിക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. നമ്മുടെ നാടിന്റെ ഗതിയോര്‍ത്ത് ലജ്ജ തോന്നുന്നു.

കൂടെ നില്‍ക്കുന്ന സിനിമകളെ അകറ്റി നിര്‍ത്തുകയും അകന്ന് നിന്ന് ഗോഷ്ടി കാണിക്കുന്ന ‘ നമ്പോലന്‍ സിനിമകള്‍ ‘ കണ്ട് കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന നമ്മുടെ ആസ്വാദനം സമ്മതിക്കേണ്ടത് തന്നെ.

രാജ്യം അതീവ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, നമ്മുടെ കാടും വയലും പുഴയും നമുക്ക് നഷ്ടമാകുമ്പോള്‍ അതൊന്നും തിരിഞ്ഞ് നോക്കാതെ നക്കാപ്പിച്ചക്ക് വേണ്ടി മുഖപ്പാളകെട്ടി പാലഭിഷേകം ചെയ്യുന്ന മലയാളി ഫാന്‍സുകാരെ കാണുമ്പോള്‍ ഞാനൊക്കെ സിനിമാപ്പണി നിര്‍ത്തിയാലോ എന്ന് ആലോചിക്കുകയാണെന്നും മനോജ് കാന പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിനിമ എന്ന മൂലധന കോടതി.

അഴിമതിക്കാര്യം സാമൂഹ്യ വിരുദ്ധരും എപ്പോഴും പറഞ്ഞ് രക്ഷപ്പെടാന്‍ പ്രയോഗിക്കന്ന ഒരു ഏര്‍പ്പാടാണ് ജനകീയ കോടതി. ഇപ്പൊ ജനകീയ കോടതി രാമലീലയിലൂടെ ഗോപാലകൃഷ്ണനേയും രക്ഷപ്പെടുത്തി എന്ന് ഫാന്‍സുകാര്‍ പറയുന്നു.

സിനിമ മൂലധനത്തിന്റെ കോടതിയാണെന്ന് നിരന്തരം തെളിയിച്ച് കൊണ്ടിരിക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ലജ്ജ തോന്നുന്നു. നമ്മുടെ നാടിന്റെ ഗതിയോര്‍ത്ത്…കൂടെ നില്‍ക്കുന്ന സിനിമകളെ അകറ്റി നിര്‍ത്തുകയും അകന്ന് നിന്ന് ഗോഷ്ടി കാണിക്കുന്ന ‘ നമ്പോലന്‍ സിനിമകള്‍ ‘ കണ്ട് കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന നമ്മുടെ ആസ്വാദനം സമ്മതിക്കേണ്ടത് തന്നെ.
രാജ്യം അതീവ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, നമ്മുടെ കാടും വയലും പുഴയും നമുക്ക് നഷ്ടമാകുമ്പോള്‍ അതൊന്നും തിരിഞ്ഞ് നോക്കാതെ നക്കാപ്പിച്ചക്ക് വേണ്ടി മുഖപ്പാളകെട്ടി പാലഭിഷേകം ചെയ്യുന്ന മലയാളി ഫാന്‍സുകാരെ കാണുമ്പോള്‍ ഞാനൊക്കെ സിനിമാപ്പണി നിര്‍ത്തിയാലോ എന്ന് ആലോചിക്കുകയാണ്.

കച്ചവടത്തിന് വേണ്ടി ഇത്തരം ബോറന്മാരായ ഫാന്‍സുകാരെ വിളിച്ച് ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്ന ചാനലുകാരുടെ ദുരവസ്ഥ അതിദയനീയമാണ്. അവിടേയും പ്രശ്‌നം റേറ്റിംഗും മാര്‍ക്കറ്റും തന്നെ. പ്രിയ മാന്യന്മാരെ കഷ്ടം തന്നെ… എന്ന് മനോജ് കാന ( തളര്‍വാദം പിടിച്ച ഒരു ശരാശരി മലയാളി.)

Advertisement