എന്നും കുറേ ചോദ്യങ്ങളുമായിട്ട് വരും; അവസാനം അസി. ഡയരക്ടറോടു ചോദിക്കാന്‍ പറഞ്ഞു; ജഗമേ തന്തിരം സെറ്റിലെ ഐശ്വര്യയെക്കുറിച്ചു കാര്‍ത്തിക് സുബ്ബരാജ്
Entertainment
എന്നും കുറേ ചോദ്യങ്ങളുമായിട്ട് വരും; അവസാനം അസി. ഡയരക്ടറോടു ചോദിക്കാന്‍ പറഞ്ഞു; ജഗമേ തന്തിരം സെറ്റിലെ ഐശ്വര്യയെക്കുറിച്ചു കാര്‍ത്തിക് സുബ്ബരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th June 2021, 2:07 pm

ഒ.ടി.ടി. റിലീസിനൊരുങ്ങുന്ന പുതിയ തമിഴ് ചിത്രമാണു കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണു നായികയായെത്തുന്നത്.

ഷൂട്ടിംഗ് സെറ്റിലെ ഐശ്വര്യയെക്കുറിച്ചു പറയുകയാണു സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.

പൂജ തല്‍വാറിന്റെ യൂട്യൂബ് ചാനലില്‍ ‘ക്യാന്‍ഡിഡ് കോണ്‍വര്‍ സേഷന്‍സ്’ എന്ന അഭിമുഖത്തിലായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്റെ തുറന്നു പറച്ചില്‍. അഭിമുഖത്തില്‍ കാര്‍ത്തിക്കിനൊപ്പം ഐശ്വര്യ ലക്ഷ്മിയും ജോജു ജോര്‍ജും ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോയും പങ്കെടുത്തിരുന്നു.

എല്ലാ ദിവസവും സെറ്റിലെത്തുമ്പോള്‍ 50 ചോദ്യങ്ങളെങ്കിലുമായിട്ടായിരിക്കും ഐശ്വര്യ വരികയെന്നാണു കാര്‍ത്തിക്ക് പറയുന്നത്. ഈ സീന്‍ എങ്ങനെയാണു ചെയ്യുക, ഈ ഡയലോഗ് എങ്ങനെയായിരിക്കണം എന്നുതുടങ്ങി കുറേ ചോദ്യങ്ങളായിരിക്കും ഐശ്വര്യയ്ക്ക് ഉണ്ടാവുക എന്നും കാര്‍ത്തിക്ക് പറയുന്നു.

‘ഓരോ സീന്‍ എടുക്കുമ്പോഴും ഐശ്വര്യയ്ക്ക് ആകാംക്ഷയാണ്. രാവിലെ സെറ്റില്‍ വരുമ്പോള്‍ തൊട്ടു കുറെ സംശയങ്ങളും ചോദ്യങ്ങളുമായാണ് ഐശ്വര്യ എത്തുക. ഇതിന്റെ ഒക്കെ ഉത്തരം കണ്ടെത്താന്‍ എനിക്കു കുറച്ചു സമയം തരണമെന്നു ഞാന്‍ പറയും.

ഈ സീന്‍ എങ്ങനെയാണു ചെയ്യേണ്ടത്, ഈ ഡയലോഗ് എങ്ങനെയായിരിക്കണം തുടങ്ങി കുറേ ചോദ്യങ്ങളായിരിക്കും. അവസാനം എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ബാലയോട് ചോദിക്കാന്‍ പറഞ്ഞു. ബാല വിവരിച്ചു തരുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നിട്ട് ബാലയെ പറഞ്ഞുവിടും,’ കാര്‍ത്തിക്ക് പറഞ്ഞു.

പക്ഷെ ഇതൊക്കെ ഒരു തരത്തില്‍ നല്ലതാണെന്നും കാര്‍ത്തിക് പറഞ്ഞു. കാരണം അഭിനയത്തെക്കുറിച്ചും തന്റെ പ്രകടനത്തെക്കുറിച്ചുമൊക്കെ ഐശ്വര്യ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. അതെങ്ങനെയാകണം ചെയ്യേണ്ടത് എന്നൊക്കെ ചിന്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ആക്ഷന്‍ ത്രില്ലറായ ജഗമേ തന്തിരം ജൂണ്‍ 18ന് നെറ്റഫ്‌ളിക്‌സിലൂടെയാണു റിലീസ് ചെയ്യുന്നത്. ഐശ്വര്യയ്ക്ക് പുറമെ ജോജു ജോര്‍ജ്ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Karthik Subbaraj about Aiswarya Lakshmi in the movie Jagame Thanthiram