എഡിറ്റര്‍
എഡിറ്റര്‍
ന്യൂ ജനറേഷന്‍ ലേബലില്‍ താത്പര്യമില്ല: അന്‍വര്‍ റഷീദ്
എഡിറ്റര്‍
Thursday 28th March 2013 11:29am

മലയാളത്തില്‍ അടുത്തിടെ കടന്നുവന്ന മികച്ച സംവിധായകരില്‍ ഒരാളാണ് അന്‍വര്‍ റഷീദ്. ഉസ്താദ് ഹോട്ടലും കേരള കഫേയിലെ ബ്രിഡ്ജ് എന്ന സിനിമയും മാത്രം മതി അന്‍വര്‍ റഷീദ് എന്ന സംവിധായകനെ മനസിലാക്കാന്‍.

Ads By Google

എങ്കിലും ന്യൂജനറേഷന്‍ സംവിധായകര്‍ എന്ന ലേബലില്‍ ഇപ്പോള്‍ ചിലരെങ്കിലും തങ്ങളെ തളച്ചിടുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്.

മികച്ച സംവിധായകര്‍ ഇപ്പോള്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നുണ്ട്. നല്ല സിനിമകള്‍ അവരുടേതായി വരുന്നുമുണ്ട്. പക്ഷെ ഈ ന്യൂ ജനറേഷന്‍ എന്ന ലേബലില്‍ ഞാനുള്‍പ്പെടെ ആര്‍ക്കും താല്‍പര്യമില്ല. അത്തരം ലേബലിങ് മീഡിയയുടെ സൃഷ്ടിയാണ്. അതു ശരിക്കും ബോറടിച്ചുതുടങ്ങിയിരിക്കുന്നു.

പുതിയ സംവിധായകര്‍ പലപ്പോഴും ഒരു കൂട്ടായ്മയുടെ ഭാഗമാണ്. പലരും പ്രോജക്ടുകള്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും ഫസ്റ്റ് കോപ്പിക്ക് മുമ്പുതന്നെ കണ്ടു വിലയിരുത്തുകയുമൊക്കെ ചെയ്യാറുണ്ട്. അതിന്റെ ഗുണം ഉണ്ടാവാറുമുണ്ട്. ഒരു പക്ഷേ ന്യൂ ജനറേഷന്‍ തരംഗം എന്ന് പറയുന്നതൊക്കെ അതുകൊണ്ടായിരിക്കും.

പോപ്പുലര്‍ സിനിമകളെടുക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. കൊമേഴ്‌സ്യല്‍ സിനിമകളാണ് ഇനിയും എടുക്കുക. എന്റെ ആദ്യ മൂന്നു സിനിമകളും വലിയ താരങ്ങളുള്ള, വലിയ പ്രോജക്ടുകളായിരുന്നു. അതേസമയം മനോഹരമായ ആശയങ്ങളില്‍നിന്ന് ചെറിയ, ഗൗരവമുള്ള സിനിമകള്‍ ചെയ്യാനും ഇഷ്ടമാണ്- അന്‍വര്‍ റഷീദ് പറഞ്ഞു.

അഞ്ചുസുന്ദരികളാണ് അന്‍വര്‍ റഷീദിന്റെ പുതിയ സിനിമ. അഞ്ചു സംവിധായകരുടെ അഞ്ചു ചെറിയ സിനിമകള്‍ ചേര്‍ന്ന വലിയ സിനിമയാണത്.

തന്റെ അടുത്ത സംരംഭം ഒരു പ്രൊഡക്ഷന്‍ ഹൗസാണെന്നും അതിന്റെ ആദ്യ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അഞ്ജലി മേനോനാണെന്നും ഇദ്ദേഹം പറയുന്നു.

Advertisement