മലയാളസിനിമയില്‍ ചരിത്രമായി മാറിയ ആദ്യ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ രസകരമായ ആനിമേഷന്‍ വീഡിയോ പങ്കുവെച്ച് സംവിധായകന് അല്‍ഫോന്‍സ് പുത്രന്.
ജിബോണിയന്സിന്റെ ഫാന്‍ ആനിമേഷന്‍ വീഡിയോ ആണ് സംവിധായകന് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്.
മിന്നല്‍ മുരളി സിനിമയുടെ തീം വീഡിയോയില്‍ വളരെ രസകരമായി ആനിമേഷനിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
അന്യഗ്രഹ ജീവി പോലെ തോന്നുന്ന ഒരു രൂപം വരുന്നതും ആളുകളെ ആക്രമിക്കാനും ശ്രമിക്കുമ്പോള്‍ ആനിമേറ്റഡ് മിന്നല്‍ മുരളി ഉയര്‍ന്ന് വരുന്നതും തിരിച്ചടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
”നിങ്ങളുടെ എല്ലാ ക്ഷമക്കും നന്ദി. ഇത് തീര്‍ത്തും ശ്രമകരമായ ഒന്നായിരുന്നു, എന്നാല്‍ രസകരവും,” എന്നായിരുന്നു ജിബോണിയന്‍സ് യുട്യൂബ് ചാനലില്‍ വീഡിയോ അപ്ലോഡ് ചെയ്തുകൊണ്ട് അടിക്കുറിപ്പായി കുറിച്ചത്.
ഇതുപോലെ വൈറലായ നിരവധി ആനിമേഷന്‍ വീഡിയോകള്‍ ജെബോനിയന്സ് യുട്യൂബ് ചാനല്‍ വഴി പുറത്തിറക്കിയിട്ടുണ്ട്. കുമ്പിടി, പുലിമുരുകന് വീഡിയോകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.