സംവിധായകന്‍ അലി അക്ബര്‍ പിന്നണിഗായകനായോ? വൈറലായി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ ചിത്രം
D Movies
സംവിധായകന്‍ അലി അക്ബര്‍ പിന്നണിഗായകനായോ? വൈറലായി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th November 2020, 9:57 pm

കോഴിക്കോട്: സംവിധായകന്‍ അലി അക്ബര്‍ പിന്നണി ഗാനരംഗത്തേക്ക് ചുവടുറപ്പിച്ചോ എന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. അതിന് കാരണം അദ്ദേഹം പങ്കുവെച്ച ചില ചിത്രങ്ങള്‍ തന്നെയാണ്.

നേരത്തെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സിനിമയെടുക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെ താനും അതേ പശ്ചാത്തലത്തില്‍ സിനിമയെടുക്കുമെന്ന് പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സംവിധായകനാണ് അലി അക്ബര്‍.

ഇതിന് തൊട്ട് പിന്നാലെ സിനിമയുടെ നിര്‍മ്മാണത്തിനായി അലി അക്ബര്‍ സോഷ്യല്‍ മീഡിയയിലൂടെ പണപിരിവും ആരംഭിച്ചിരുന്നു. മമധര്‍മ്മ എന്ന പ്രൊഡക്ഷന്‍ സംവിധാനവും ഇദ്ദേഹം രൂപീകരിച്ചിരുന്നു.

മമധര്‍മ്മയെ എല്ലാവരും മറന്നോ എന്ന് ചോദിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. പിന്നാലെ തന്റെ ചിത്രത്തിന്റെ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് ആരംഭിച്ചതായും പറഞ്ഞു. ഹരി വേണുഗോപാലാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണമൊരുക്കുന്നത്.

റെക്കോര്‍ഡിംഗുമായി ബന്ധപ്പെട്ട് അലി അക്ബര്‍ പങ്കുവെച്ച ചില ചിത്രങ്ങളില്‍ ഒന്ന് അദ്ദേഹം ഹെഡ്‌ഫോണ്‍ വെച്ച് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ പാടാനായി നില്‍ക്കുന്നതായിരുന്നു.

ഇതോടെയാണ് അലി പിന്നണി ഗാനരംഗത്തേക്ക് ചുവടുറപ്പിച്ചോ എന്ന ചോദ്യങ്ങളുയരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director Ali Akbar Into Singing