ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കില്‍ തോമസുകുട്ടിയായി എത്തിയ വിവേക്; ഓര്‍മ്മകള്‍ പങ്കുവെച്ച് ആലപ്പി അഷറഫ്
Malayalam Cinema
ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കില്‍ തോമസുകുട്ടിയായി എത്തിയ വിവേക്; ഓര്‍മ്മകള്‍ പങ്കുവെച്ച് ആലപ്പി അഷറഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th April 2021, 11:40 am

ചെന്നൈ: തമിഴ് നടന്‍ വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചും രംഗത്തെത്തുന്നത്. തമിഴിന് പുറമെ മലയാളത്തിലും നിരവധി ആരാധകരുള്ള താരമായിരുന്നു വിവേക്.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്‍ ഹരിഹര്‍ നഗര്‍ തമിഴ് റീമേക്കില്‍ വിവേക് അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍ക്കുകയാണ്, സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കായ എം.ജി.ആര്‍ നഗര്‍ എന്ന പേരില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ആലപ്പി അഷ്‌റഫായിരുന്നു. മലയാളത്തില്‍ നടന്‍ അശോകന്‍ അവതരിപ്പിച്ച തോമസ് കുട്ടിയെന്ന കഥാപാത്രത്തെയായിരുന്നു തമിഴില്‍ വിവേക് അവതരിപ്പിച്ചത്.

വിവേകുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നെന്നും അപാര കഴിവുള്ള, അസാമന്യ സെന്‍സ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനായിരുന്നു വിവേകെന്നും ആലപ്പി അഷറഫ് പറഞ്ഞു.

ആലപ്പി അഷ്‌റഫിന്റെ പോസ്റ്റ്

”ഇന്‍ ഹരിഹര്‍ നഗര്‍ ‘ എന്ന സിനിമ തമിഴില്‍ ‘എം.ജി.ആര്‍ നഗറില്‍’ എന്ന പേരില്‍ സംവിധാനം ചെയ്തത് ഞാനായിരുന്നു. അതില്‍ നമ്മുടെ അശോകന്‍ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്. അടുത്തിടപഴകാന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെന്‍സ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്. പ്രിയ കലാകാരന് പ്രണാമം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Alappey Ashraf remember Actor Viviek