എഡിറ്റര്‍
എഡിറ്റര്‍
‘പറ പറന്നു കാര്‍ത്തിക്’; ഗുപ്റ്റിലിനെ പറന്നു പിടിച്ച ദിനേഷ് കാര്‍ത്തിക്; മടങ്ങിവരവില്‍ ആരാധകരെ വിസ്മയിപ്പിച്ച ക്യാച്ച് കാണാം
എഡിറ്റര്‍
Sunday 22nd October 2017 8:36pm

 

മുംബൈ: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ഏകദിന ടീമിലിടം പിടിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലാണെങ്കിലും താരാധിക്യംമുലം പകരക്കാരുടെ ബെഞ്ചിലും ടീമിനും പുറത്തും നിന്ന കാര്‍ത്തിക് തനിക്കു ലഭിക്കുന്ന അവസരങ്ങളെല്ലാം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഒരാള്‍കൂടിയാണ്.


Also Read: ‘നമിച്ചണ്ണാ നമിച്ച്’; ഭൂവനേശ്വര്‍ കുമാറിന്റെ സൂപ്പര്‍ സിക്‌സറിനു മുന്നില്‍തല കുനിച്ച് കോഹ്‌ലി; വീഡിയോ കാണാം


ഇന്ന് ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ കളത്തിലിറങ്ങിയ താരം തനിക്ക് ലഭിച്ച അവസരം മികച്ച രീതിയില്‍ തന്നെ ഉപയോഗപ്പെടുത്തുകയാണ്. ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിനെ നായകന്‍ കോഹ്‌ലിക്കൊപ്പം മുന്നോട്ട് നയിച്ച താരം 47 പന്തുകളില്‍ നിന്നു 37 റണ്‍സാണ് നേടിയത്.

വിക്കറ്റ് കീപ്പറായ താരം ധോണി ഗ്ലൗസണിയുന്ന മത്സരങ്ങളില്‍ ഫീല്‍ഡിലിറങ്ങിയാല്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. ഇന്നു ആ പതിവിന് കാര്‍ത്തിക് ഒരു മുടക്കവും വരുത്തിയില്ല. മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു കീവീസ് താരം ഗുപ്റ്റിലിനെ മിന്നുന്ന ക്യാച്ചിലൂടെയായിരുന്നു പുറത്താക്കിയത്.

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ 18ാം ഓവറിലായിരുന്നു സംഭവം. 47 പന്തുകളില്‍ 32 റണ്‍സെടുത്ത് നില്‍ക്കവേയാണ് പുറത്തായത്. ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ പന്ത് ലെഗ്‌സൈഡിലേക്ക ഉയര്‍ത്തിയടിക്കുകയായിരുന്നു. ബൗണ്ടറിലൈനിലായിരുന്ന കാര്‍ത്തിക് പന്തിന്റെ ഗതിമനസിലാക്കിയതോടെ മുന്നോട്ട് കുതിക്കുകയും ചെയ്തു.


Dont Miss: മാഡം ഇത് 1817 അല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടാണ്; രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ പരിഹാസവുമായി രാഹുല്‍


പന്തെത്തുന്നതിനു മുന്നേ ഓടിയെത്തിയതാരം അസാമാന്യ മികവോടെ ബോള്‍ കൈപ്പിടിയിലൊതുക്കുകയും ചെയ്തു. താരത്തിനടുത്തേക്ക ഓടിയെത്തിയ നായകന്‍ വിരാട് കോഹ്‌ലിയും സംഘവും വിക്കറ്റ് ലഭിച്ചതിന്റെ അത്ഭുതം താരവുമായി പങ്കിടുന്നതും വീഡിയോയില്‍ കാണാം

Advertisement