സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
‘ഫോമിലൊക്കെ എന്തിരിക്കുന്നു’; കളത്തില്‍ മിന്നുന്നില്ലെങ്കിലും മഞ്ഞപ്പടയുടെ ബര്‍ബറ്റോവിന് മാനേജ്‌മെന്റ് നല്‍കുന്നത് കോടികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday 15th January 2018 11:03pm

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണിനു മുന്നേ മഞ്ഞപ്പടയുടെ ആരാധകര്‍ ഏറെ സന്തോഷത്തോടെ കാത്തിരുന്നത് മാഞ്ഡസ്റ്റര്‍ യുണൈറ്റഡ് താരം ദിമിതര്‍ ബെര്‍ബറ്റോവ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നു എന്ന വാര്‍ത്തയായിരുന്നു. മൂന്നാം സീസണില്‍ നേടാതെപോയ കിരീടം ജിങ്കനും കൂട്ടരും ദിമിതറിറിന്റെ കാലുകളിലൂടെ നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരെല്ലാം.

എന്നാല്‍ സീസണ്‍ ആദ്യഘട്ടം പിന്നിടുമ്പോഴേക്ക് ദിമിതര്‍ എന്ന സൂപ്പര്‍ താരം ചിത്രത്തില്‍ നിന്ന് ഏറെ അകലേയ്ക്ക് പോയിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തിയ ഇയാന്‍ ഹ്യൂമിനെ വയസന്‍ കുതിരയെന്ന വിശേഷിപ്പിച്ച ആരാധകര്‍ തങ്ങളുടെ പഴയ ഹ്യൂമേട്ടനെ ഹ്യൂം പാപ്പനെന്ന് വിളിച്ച് ആരാധിക്കാനും സീസണിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരംഭിച്ചു.

ഏറ്റവും വലിയ കരാര്‍ തുകയ്ക്ക് ടീമിലെത്തിയ ബെര്‍ബ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെയ്ക്കാതെ ടീമിനൊപ്പം ഇല്ലാത്ത അവസരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് രക്ഷകനായി അവതരിച്ചതായിരുന്നു ഹ്യൂമിനെ ആരാധകര്‍ക്കിടയില്‍ വീണ്ടും സൂപ്പര്‍ താരമാക്കി മാറ്റിയത്.

കളത്തില്‍ മിന്നുന്ന പ്രകടനം ഇല്ലെങ്കിലും ടീമില്‍ പ്രതിഫലത്തുകയില്‍ ഒന്നാമന്‍ ബെര്‍ബറ്റോവ് തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2.31 കോടി രൂപയാണ് ബെര്‍ബ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റില്‍ നിന്നും സീസണില്‍ കൈപ്പറ്റുന്നത്.

സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെയും ടീമിനായി എടുത്തുപറയത്തക്ക പ്രകടനങ്ങളൊന്നും ബെര്‍ബറ്റോവ് കാഴ്ചവെച്ചിട്ടില്ല. ആദ്യം ടീമിനെ പരിശീലിപ്പിച്ച മ്യൂളെന്‍സ്റ്റിനും പിന്നീടെത്തിയ ഡേവിഡ് ജയിംസ് ബെര്‍ബയ്ക്കായി തന്ത്രങ്ങള്‍ മെനഞ്ഞെങ്കിലും നിലവാരത്തിലേക്കുയരാന്‍ ടീമിന് സാധിച്ചിരുന്നില്ല.

Advertisement