ട്രോളികളില്‍ കിടന്നുറങ്ങും, ഒരുമാസത്തേക്കുള്ള റേഷന്‍ കൈയിലുണ്ട്; ചലോ ദല്‍ഹി മാര്‍ച്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
Farmer Protest
ട്രോളികളില്‍ കിടന്നുറങ്ങും, ഒരുമാസത്തേക്കുള്ള റേഷന്‍ കൈയിലുണ്ട്; ചലോ ദല്‍ഹി മാര്‍ച്ചില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 25th November 2020, 10:02 pm

ലുധിയാന: കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ശക്തിയാകുന്നു. ദല്‍ഹിയിലേക്ക് ലുധിയാനയില്‍ നിന്നുള്ള കര്‍ഷകരുടെ മാര്‍ച്ച് ബുധനാഴ്ച ആരംഭിച്ചു.

വിജയം കാണാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

‘അടുത്തിടെ പുറപ്പെടുവിച്ച കാര്‍ഷിക നിയമത്തിനെതിരാണ് ഞങ്ങള്‍. ദല്‍ഹി ലക്ഷ്യമാക്കി നീങ്ങുകയാണ് ഞങ്ങള്‍. വാട്ടര്‍ ടാങ്കറുകള്‍ കരുതിയിട്ടുണ്ട്, ട്രോളികളില്‍ കിടന്നുറങ്ങും, ഒരുമാസത്തേക്കുള്ള റേഷന്‍ ഞങ്ങളുടെ കൈയിലുണ്ട്’ പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500-ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

അതേസമയം ദല്‍ഹിയില്‍ പ്രതിഷേധം നടത്താന്‍ ദല്‍ഹി പൊലീസ് ആണ് അനുമതി നിഷേധിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 26നും 27നും ദല്‍ഹിയില്‍ മാര്‍ച്ച് നടത്താനാണ് വിവിധ കര്‍ഷക സംഘടനകളുടെ പരിപാടി. ഇതിനായി കര്‍ഷകര്‍ നവംബര്‍ 25ന് തന്നെ ദല്‍ഹിയില്‍ എത്തിച്ചേരും.

പാര്‍ലമെന്റ് കര്‍ഷക ബില്‍ പാസാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷമായ പ്രതിഷേധം നടക്കുകയാണ്.

രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ചലോ ദല്‍ഹി മാര്‍ച്ചുമായി ദല്‍ഹിയില്‍ എത്തിച്ചേരുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dilli Chalo’ protest: ‘Will sleep in trolleys, carrying month’s ration’, says protestor